നാല് കഥാപാത്രങ്ങൾ; സസ്‌പെൻസൊരുക്കി ലേവ്യ 20.10 പ്രദർശനത്തിന്

കൊച്ചി: നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്‌പെൻസ് ത്രില്ലർ ചിത്രമായ ലേവ്യ 20.10 പ്രദർശനത്തിനൊരുങ്ങുന്നു. ലൈംലൈറ്റ് ഒ.ടി.ടി ഫ്‌ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലേവ്യ 20:10. ജനുവരി ഏഴിന് ലൈംലൈറ്റ് ഒ.ടി.ടി ഫ്‌ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നീനയുടേയും, സന്ദീപിൻറെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ശശി നാരായൺ ഛായാഗ്രഹണവും ഫിലോസ് പീറ്റർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് പാലപ്പുഴ, പ്രൊഡക്ക്ഷൻ കൺട്രോളർ സിജു ചക്കുംമൂട്ടിൽ, കുങ്ഫു സജിത്താണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.
ഓഡിയോ ഡിസൈനിങ്ങും ബീജിഎമ്മും ബിനോയി ജോസഫിൻറേതാണ്. ചമയം സുധി കട്ടപ്പന, വസ്ത്രാലങ്കാരം ജെസി എബ്രഹാം. ഗാനരചന : ബിജു കമലും, സംഗീതം: രാജേഷ് സാംസ്, മനു നാരായണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് അനുമോദ്, പോസ്റ്റർ ഡിസൈൻ, റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം; കാസറ്റ് കമ്പിനി.
ചിത്രം കാണുന്നതിനായി ലൈംലൈറ്റ് ഒ.ടി.ടി ഫ്‌ലാറ്റ് ഫോം ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. https://play.google.com/store/apps/details?id=com.app.limelightmediaapp

Top