തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം നല്‍കി.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോചെയുടെ സാന്നിധ്യത്തില്‍ തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദാണ് തുക കൈമാറിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണല്‍ പി. ആര്‍. എം. രവി, സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ശശിധരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് പി.ആര്‍.ഒ. ജോജി എം.ജെ. സ്വാഗതവും, ജെനീഷ് ഓസ്‌കാര്‍ നന്ദിയും പറഞ്ഞു











