കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിധവയും ഒരു കുട്ടിയുടെ മാതാവും…സന്ന്യാസിനി സഭ സ്ഥാപിച്ചത് ചാവറ അച്ചനല്ല സഭാചരിത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ

കൊച്ചി :കേരളത്തിലെ കത്തോലിക്കാ സഭയെ മൊത്തത്തിൽ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ പുസ്തകം ഇറങ്ങുന്നു.കേരളത്തിലെ ആദ്യ കന്യാസ്ത്രീ ഒരു വിധവയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ പുസ്തകം പുറത്തിറങ്ങുന്നു .കേരളത്തിലെ ആദ്യ കന്യാസ്ത്രീ മദര്‍ എലീശ്വയെക്കുറിച്ചുള്ള ഇവരുടെ പുസ്തകം അടുത്തുതന്നെ പുറത്തിറങ്ങും.തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെര്യേസ്യന്‍ കാര്‍മലൈറ്റസ് സഭാംഗമായ സിസ്റ്റര്‍ സൂസി കിണറ്റിങ്ങലാണ് കേരളത്തിലെ സഭാ ചരിത്രത്തില്‍ ഇതുവരെയുള്ള അറിവുകള്‍ മാറ്റിമറിച്ചുകൊണ്ടുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

ചാവറ അച്ചനും പുസ്തകത്തിന്റെ കവര്‍ ചിത്രവും

ചാവറ അച്ചനും പുസ്തകത്തിന്റെ കവര്‍ ചിത്രവും

സിസ്റ്റര്‍ സൂസി മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കണ്ടെത്തലുകള്‍ക്ക് പിന്നിലെ തെളിവുകളെക്കുറിച്ച് വിശദീകരിച്ചു. ‘ വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിനിയാണ് മദര്‍ ഏലീശ്വ. ലത്തീന്‍ ക്രൈസ്തവരായ വൈപ്പിശ്ശേരി കുടുംബത്തിലാണ് ഇവരുടെ ജനനം. തൊമ്മന്‍ -താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ മൂത്തവള്‍. 1831 ഒക്ടോബര്‍ 15 നാണ് ജനനം. 1913 ജൂലൈ 18 നായിരുന്നു അന്ത്യം. ..പതിനാറാം വയസ്സില്‍ കൂടുംബാംഗമായ വത്തരു(ദേവസ്യ)യുമായുള്ള വിവാഹം നടന്നു. മൂന്ന് വര്‍ഷത്തിനുശേഷം 1850 ല്‍ മകള്‍ അന്നയ്ക്ക് ജന്മം നല്‍കി. 1851 രോഗബാധിതനായി വത്തരു മരിച്ചു. 20 വയസ്സുള്ള ഏലിശ്വ പുനര്‍വിവാഹത്തിന് കൂട്ടാക്കിയില്ല. പിന്നീട് ദൈവവഴിയിലേക്ക് ഏലീശ്വയും അന്നയും ഏലീശ്വയുടെ ഇളയ സഹോദരി ത്രേസ്യയും കടന്നുവന്നു.’ സിസ്റ്റര്‍ സൂസി മാധ്യമം അഭിമുഖത്തില്‍ വിശദീകരിച്ചു.SR SUSY

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്തീകള്‍ക്ക് സമൂഹത്തില്‍ സ്വതന്ത്ര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ധാരണയാണ് മദര്‍ ഏലീശ്വ പൊളിച്ചതെന്നും ഇവര്‍ വിശദീകരിക്കുന്നു. പരമ്പരാഗത ധാരണയ്ക്ക് വിരുദ്ധമായി ആദ്യമായി സന്ന്യാസിനി സഭ സ്ഥാപിച്ചത് ഇവരാണ് എന്നതാണ് സിസ്റ്റര്‍ സൂസിയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഫാദര്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് സന്ന്യാസിനി സഭ ആദ്യമായി സ്ഥാപിച്ചതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ചാവറ അച്ചനാണ് ആദ്യമായി സന്ന്യാസിനി സഭ സ്ഥാപിച്ചതെന്ന അവകാശ വാദത്തിന് ചരിത്രത്തിന്റെ പിന്തുണയില്ലെന്നും ഇവര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പെണ്‍പള്ളികൂടം കോണ്‍വെന്റിനൊടൊപ്പം സ്ഥാപിച്ചതും മദര്‍ ഏലീശ്വയാണ്. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കോണ്‍വെന്റുകളോട് ചേര്‍ന്ന് കേരളത്തിലെമ്പാടും സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്.

ഇടപ്പള്ളി സ്വദേശിയായ സിസ്റ്റര്‍ സൂസി റോമിലാണ് മതപഠനത്തില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. തന്റെ പുസ്തകത്തെ സഭാ ചരിത്രത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വായനയായി വേണമെങ്കില്‍ വായിക്കാമെന്നും ചരിത്ര രചനയില്‍ വന്ന അപചയങ്ങളെ തുറന്നുകാട്ടി യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സൂസി വ്യക്തമാക്കി.

Top