ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: വിവാഹിതരാകാൻ പോകുന്നവരെയും, വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്ന സ്ത്രീ പുരുഷൻമാരെയും ഒരേ പോലെ ആശങ്കയിലാക്കുന്നതാണ് ആദ്യരാത്രിയെപ്പറ്റിയുള്ള ആശങ്കകൾ. ആദ്യ രാത്രി അത് ആകാമോ എന്ന ആശങ്കയാണ് പലരെയും വല്ലാതെ അലട്ടുന്നത്. വിവാഹിതരാകാൻ പോകുന്ന ഭൂരിഭാഗംസ്ത്രീപുരുഷന്മാരുടെയും മനസ്സിലെ ആശങ്കയിലാഴ്ത്തുന്ന ഒരു വസ്തുതയാണ് ആദ്യരാത്രിയിൽ തന്നെ ലൈംഗീകബന്ധം വേണോ. പ്രത്യേകിച്ചും വീട്ടുകാർപറഞ്ഞുറപ്പിക്കുന്ന വിവാഹങ്ങളിൽ. കാരണം ഇവർക്ക് പ്രണയവിവാഹിതരെപ്പോലെ പലപ്പോഴും നേരത്തെഅടുത്തിടപഴകാനും സംസാരിക്കാനും സാധിക്കണമെന്നില്ല.
ആദ്യരാത്രിയെക്കുറിച്ചുള്ള സംശയങ്ങളിലുംആശങ്കകളിലും വിദ്യാഭ്യാസമുള്ളവരെന്നോ ഇല്ലാത്തവരെന്നോ ഉള്ള വ്യാത്യാസമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. വിവാഹരാത്രിയിൽ ലൈംഗീകതയെക്കുറിച്ചുള്ള സംഭാഷണങ്ങൾ എങ്ങനെ തുടങ്ങണമെന്നുള്ളത് പലർക്കുംഇപ്പോഴും സംശയമാണ്. പരസ്പരമുള്ള ബഹുമാനവും ഇഷ്ടവും കളയാതെ കുസൃതികളിലൂടെയും തമാശകളിലൂടെ വേണം ലൈംഗീകതയിലേക്ക് കടക്കാൻ. പരസ്പര സമ്മതവും താൽപര്യവും ഉണ്ടെങ്കിൽ മാത്രമേആദ്യരാത്രിയിൽ ലൈംഗീകബന്ധത്തിന് ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സ്ത്രീകൾക്കുംപുരുഷന്മാർക്കും അവരുടെ വിവാഹിതരായ അടുത്ത സുഹൃത്തുക്കളുമായി ഈ വിഷയം ചർച്ചചെയ്യാവുന്നതാണ്.പക്ഷേ ഇവർ കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയുന്നവരാകണം. അല്ലാത്തപക്ഷം ഇത് കൂടുതൽഅബദ്ധങ്ങൾക്ക് കാരണമാവുകയെ ഉള്ളു.എത്രത്തോളം യാഥാസ്ഥിക കുടുംബമാണെങ്കിലും വിവാഹത്തിന് മുമ്പ് പുറത്ത് പോകാനും അൽപ്പംസംസാരിക്കാനും ഒരുമിച്ച് സമയം പങ്കിടാനും ശ്രദ്ധിക്കേണ്ടതാണ്.


