ഒട്ടേറെ ടൂറിസ്റ്റുകളെത്തുന്ന കോവളം മസാജിങ് പാര്‍ലറില്‍ നടക്കുന്നത് പെണ്‍വാണിഭം; ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാം

massage-parlor

തിരുവനന്തപുരം: കോവളം മസാജിങ് പാര്‍ലറില്‍ പോയാല്‍ ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാം. മസാജിങ് പാര്‍ലര്‍ വഴി നടക്കുന്നത് പെണ്‍വാണിഭമാണെന്ന് കണ്ടെത്തല്‍. ഏഷ്യാനെറ്റ് ചാനലാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്. ഒട്ടേറെ വിദേശികളും ടൂറിസ്റ്റുകളും വരുന്ന പാര്‍ലറിലാണ് സംഭവം അരങ്ങേറുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനും മറ്റു സൗകര്യമൊരുക്കുന്ന വന്‍ പെണ്‍വാണിഭ കേന്ദ്രങ്ങളാണ് ഇവയെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അരമണിക്കൂര്‍ നേരത്തേക്ക് 1000-1500 രൂപയാണ് ഈടാക്കുന്നത്.
പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട സ്ത്രീകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ ഉള്ളത്. മസാജ് പാര്‍ലറുകളില്‍ ജോലി നല്‍കിയശേഷം സ്ഥാപന ഉടമ ഭീഷണിപ്പെടുത്തി പറയുന്ന ജോലി ചെയ്യിക്കുകയാണ് പതിവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമവിരുദ്ധമായി മിക്ക പാര്‍ലറുകളിലും പുരുഷന്മാരെ മസാജ് ചെയ്യാന്‍ എത്തുന്നതും സ്ത്രീകളാണ്. മസാജിങ് പാര്‍ലറിന്റെ പേരില്‍ പെണ്‍വാണിഭം നടക്കുന്നത് പോലീസിന് അറിവുള്ള കാര്യമാണ്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.

https://youtu.be/M3InXi0_AyQ

Top