തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കി. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് . തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും കസ്റ്റംസ് വാഹനത്തിലാണ്. വൈകിട്ട് ആറു മണിയോടെയാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ട്. കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. അന്വേഷണ സംഘം എത്തിയതിന് തൊട്ടുപുറകെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കസ്റ്റംസ് അധികൃതരും ആശുപത്രിയില്‍ ഉണ്ടെന്നാണ് വിവരം. ആരോഗ്യ നില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ കസ്റ്റംസ് വാഹനത്തിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് പ്രഥാമിക വിവരം. ഇതേ വാഹനത്തിൽ തന്നെയാണ് ശിവശങ്കറെ ആശുപത്രിയിൽ എത്തിച്ചത്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കസ്റ്റംസ് പുതിയൊരു കേസ് രജസിറ്റർ ചെയ്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നതായും വിവരമുണ്ട്. അതേസമയം ശിവശങ്കറിൻരെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയോ എന്ന സംശയവും ശക്തമാണ്.
കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കിന്നത്. രക്തസമ്മര്‍ദം കൂടിയെന്നും ഇസിജിയിലും നേരിയ വ്യത്യാസമെന്നും റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കസ്റ്റംസ് അധികൃതര്‍ മാറ്റാന്‍ ഒരുങ്ങുന്നുണ്ടെന്നും വിവരം.അതേസമയം കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിലെത്തിയത് കസ്റ്റഡിയിലെടുക്കാന്‍ ആണെന്ന വിവരം പുറത്തുവന്നു. വൈകുന്നേരം ആറ് മണിക്ക് ഹാജരാകാന്‍ കസ്റ്റംസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അസുഖമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ അറിയിച്ചിരുന്നു. കസ്റ്റംസ് സംഘം എത്തിയത് 5 30നാണ്. സംഘം എത്തിയതിന് പിറകെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.