സ്വന്തം ലേഖകൻ
ആലപ്പുഴ: സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളിയിലാണ് സംഭവം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സഹോദരീ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷ് ഒളിവിലാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക നഴ്‌സായി ജോലി ചെയ്ത് വരികെയായിരുന്നു ഹരികൃഷ്ണ.
ഹരികൃഷ്ണയെയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാർ പൊലീസുമായി ചേർന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു.
ഇതേ തുടർന്ന് കുട്ടികളെ നോക്കാനെന്ന് പറഞ്ഞ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്ക് വരുതത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സംഭവത്തിൽ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.