ഇത് സ്വപ്‌നതിളക്കം! രാജസ്ഥാനില്‍ കണ്ടെത്തിയത് 1100 ലക്ഷം ടണ്‍ സ്വര്‍ണ്ണ നിക്ഷേപം; ”സ്വര്‍ണ്ണഭാരതം” അടുത്തെത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കണ്ടെത്തിയ 1100 ലക്ഷം ടണ്‍ സ്വര്‍ണ്ണ നിക്ഷേപം ഇന്ത്യന്‍ സമ്പ്ദ് വ്യവസ്ഥയ്ക്ക് പുത്തന്‍ പ്രതീക്ഷയാകുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ”ആത്മനിര്‍ഭര്‍ ഭാരത്” ദര്‍ശനത്തിന് യഥാര്‍ത്ഥ ഉര്‍ജ്ജം പകരുന്ന കണ്ടെത്തലാണ് ഇത്. ആഭ്യന്തര വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ദേശീയ നയത്തിന് ബന്‍സ്വാര ഖനി ഒരു പ്രതീകമായി മാറും

ഈ വന്‍ ഖനനശേഖരത്തില്‍ നിന്ന് 222 ടണ്‍ ശുദ്ധ സ്വര്‍ണ്ണം ലഭിക്കുമെന്ന പ്രതീക്ഷയാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്. സ്വര്‍ണ്ണത്തിനുള്ള ആഭ്യന്തര ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായത് എന്നത് അതിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു.ഭാവിയില്‍ രാജ്യത്തിന്റെ സ്വര്‍ണ്ണസംഭരണവും ധനസമാഹരണ ശേഷിയും ഗണ്യമായി വര്‍ധിപ്പിച്ച് ഇന്ത്യയെ ”സ്വര്‍ണ്ണഭാരതം” എന്ന നിലയില്‍ വീണ്ടും ലോകമാപ്പില്‍ മുന്‍നിരയിലേക്കുയര്‍ത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ ആകെയുള്ള സ്വര്‍ണ്ണ ആവശ്യത്തിന്റെ ഏകദേശം 25 ശതമാനം വരെ ഈ ഒരു ഖനനമേഖലയില്‍നിന്ന് നിറവേറ്റാനാകും എന്നാണ് കണക്കുകള്‍. ഇതുവഴി, വിദേശ ഇറക്കുമതിയിലേറ്റ ആശ്രയത്വം കുറയുകയും രൂപയുടെ മൂല്യസ്ഥിരതയ്ക്കു പിന്തുണ ലഭിക്കുകയും ചെയ്യും. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഇറക്കുമതി രാജ്യമാണ്. സ്വര്‍ണ്ണ ഇറക്കുമതിക്കായി പ്രതിവര്‍ഷം ഏകദേശം 50 ബില്യണ്‍ ഡോളര്‍ വിദേശകറന്‍സി ചെലവാക്കുന്നു. ബന്‍സ്വാര ഖനി വ്യാപകമായി വികസിപ്പിച്ചാല്‍ ഈ ചെലവില്‍ വലിയ കുറവുണ്ടാകുകയും സ്വര്‍ണ്ണ ഇറക്കുമതി ബില്ലിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

ഖനനം പ്രാദേശികതലത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ബന്‍സ്വാരയും സമീപ ജില്ലകളും ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പുതിയ പ്രതീക്ഷയാണ് ഈ പദ്ധതിയിലൂടെ തുറക്കുന്നത്. കൂടാതെ, ഖനനമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങളും (റോഡുകള്‍, വൈദ്യുതി, ജലവിതരണം) പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് കാരണമാകും.

അതേസമയം, പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും ഇതോടൊപ്പം തന്നെ നിലനില്‍ക്കുന്നു. ഖനനപ്രവര്‍ത്തനങ്ങള്‍ ജലസ്രോതസ്സുകളെയും മണ്ണിനെയും ബാധിക്കാതിരിക്കാനായി കര്‍ശന നിയന്ത്രണങ്ങളും സുസ്ഥിരമായ സാങ്കേതികതയും പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ കഴിഞ്ഞകാലത്ത് ഖനനമേഖലയിലെ പരിസ്ഥിതി ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ട്; അതിന്റെ പാഠങ്ങള്‍ മറക്കാതെ മുന്നോട്ട് പോകേണ്ടതുണ്ട്.

 

 

Top