പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം.
വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ്(30), അമ്ബാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്ബന്‍പുരയിടത്തില്‍ ആനന്ദ്(23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരാണ് അറസ്റ്റിലായത്.
ഞൊണ്ടിമാക്കല്‍ കവലയിലാണ് ഇവര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്പോള്‍ വര്‍ക്ക്ഷോപ്പില്‍നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. യുവതിയെ കമന്റടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വര്‍ക് ഷോപ് ഉടമയും കുട്ടാളികളും അടിച്ചു വീഴ്ത്തി.
തുടര്‍ന്ന് യുവതിയെ ബുട്ട് ഇട്ട് ചവിട്ടുകയുമായിരുന്നു. പോലിസിനെ വിളിക്കാന്‍ തുടങ്ങിയ ദന്പതികളെ വണ്ടിയിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ ഇവിടെ നിന്നും മുങ്ങി. പിറ്റേന്ന് കാറില്‍ ബാംഗ്ലൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികളെ അമ്ബാറ നിരപ്പിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും പിടികൂടി.
മറ്റ് രണ്ടുപേരെ വീടുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത ആന്റോ എന്ന യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചു.