സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അധ്യാപികയോട് പ്രണയം; 24 വര്‍ഷം കാത്തിരുന്ന് 24 വയസ്സ് മൂപ്പുള്ള കാമുകിയെ സ്വന്തമാക്കി; ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

സദാചാരത്തിന്റെ എല്ലാ വന്‍മതിലുകളെയും തകര്‍ത്തെറിഞ്ഞ വീരനായ ഒരു കാമുകനാണ് ഇമ്മാനുവല്‍ മക്രോണ്‍. ഇദ്ദേഹത്തെ നമുക്ക് പരിചയമുള്ളത് ഫ്രാന്‍സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുക്കുന്ന ജയസാധ്യതയുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ്. എന്നാല്‍ അതിനെല്ലാമപ്പുറം 40കാരിയായ തന്റെ അധ്യാപികയോട് പ്രണയം തോന്നിയ ഒരു പതിനാറുകാരനും 24 വര്‍ഷം കാത്തിരുന്ന് ആ പ്രണയം സഫലമാക്കിയ കാമുകനുമാണ് മക്രോണ്‍. ആ അധ്യാപിക ഇന്ന് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയായി രംഗത്തുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ഇമ്മാനുവല്‍ മക്രോണ്‍ എന്ന 40കാരന്‍ മറൈന്‍ ലെ പെന്നിനെ തോല്‍പിക്കുകയാണെങ്കില്‍ ലോക മാധ്യമങ്ങള്‍ മാക്രോണിനെ ആഘോഷിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലാവില്ല, പകരം വ്യക്തിജീവിതത്തില്‍ അദ്ദേഹം സ്വീകരിച്ച വിപ്ലവാത്മക തീരുമാനങ്ങളുടെ പേരിലായിരക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ഛനാവാതെ മുത്തച്ഛനായ ഫ്രാന്‍സിന്റെ ആദ്യ പ്രസിഡന്റായിരിക്കും മക്രോണ്‍. തന്നേക്കാള്‍ 24 വയസ്സ് മൂപ്പുള്ള സ്‌കൂള്‍ അധ്യാപികയെ വിവാഹം ചെയ്യാന്‍ 24 വര്‍ഷം കാത്തിരുന്ന കാമുകനാണയാള്‍. മൂന്ന് മക്കളും 7 പേരക്കുട്ടികളും ഉള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ ഒരു ദുരഭിമാനവും തടസ്സപ്പെടുത്താത്ത കാമുകഹൃദയത്തിനുടമയും.

സ്‌കൂള്‍ പഠനകാലത്ത് മാക്രോണിന്റെ ഫ്രഞ്ച് ഡ്രാമ അധ്യാപികയായിരുന്നു ബ്രിഗിറ്റ ഓസിറ. പ്രണയത്തിന് കണ്ണില്ലെന്ന് മാത്രമല്ല പ്രായവുമില്ലെന്ന് തെളിയിച്ചു മക്രൂണ്‍. അധ്യാപികയോട് തോന്നിയ പ്രണയത്തെ ഉള്ളിലൊതുക്കാതെ അവനത് അവരോട് തുറന്നു പറഞ്ഞു. 16കാരന്റെ മതിഭ്രമം മാത്രമായി ആ അഭ്യര്‍ഥനയെ അധ്യാപിക തള്ളിക്കളഞ്ഞെങ്കിലും ഇടമുറിയാതെ തന്നെതേടിയെത്തിയ പ്രണയസന്ദേശങ്ങളും പ്രണയോപഹാരങ്ങളും അവരുടെ ഉള്ളലിയിപ്പിച്ചു.

‘നിങ്ങളെ ഞാന്‍ ഒരിക്കല്‍ വിവാഹം ചെയ്യുമെന്ന്’ 40കാരിയായ അധ്യാപികയ്ക്ക് 16ാം വയസ്സിലാണ് ഒരു വിദ്യാര്‍ത്ഥി വാക്ക് കൊടുക്കുന്നത്. അധ്യാപികയ്ക്ക് ഭര്‍ത്താവും മൂന്ന് മക്കളും ഉണ്ടെന്ന സത്യം മക്രൂണ്‍ എന്ന കാമുകഹൃദയത്തെ പിറകോട്ട് വലിക്കാന്‍ പര്യാപ്തമായ കാരണങ്ങളായിരുന്നില്ല.

ഡോക്ടറും ന്യൂറോളജി പ്രൊഫസറുമായ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നതായിരുന്നില്ല മകന്റെ വിചിത്ര പ്രണയം. പാരീസിലെ ഏറ്റവും മുന്തിയ സൂകൂളിലേക്ക് മകനെ അവര്‍ തുടര്‍പഠനത്തിന് അയച്ചു. പക്ഷെ ബന്ധം അകലെ നിന്നും പൂത്തുലഞ്ഞു. ഫോണ്‍ വിളികളിലൂടെ ഇരുവരും കൂടുതല്‍ അടുത്തു.

24 വര്‍ഷത്തിനു ശേഷം, തനിക്ക് പതിനാറാം വയസ്സില്‍ അനുഭവപ്പെട്ടത് വെറും ചാപല്യമായിരുന്നില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്തി, 2007ല്‍ ബ്രിഗിറ്റയെ മക്രൂണ്‍ വിവാഹം ചെയ്തു. 29ാം വയസ്സില്‍ മക്രോണ്‍ വിവാഹിതനാവുമ്പോള്‍ വധുവായ ബ്രിഗിറ്റയ്ക്ക് 53 വയസ്സായിരുന്നു പ്രായം. മൂന്ന് മക്കളുടെയും പേരക്കുട്ടികളുടെയും ആശിര്‍വാദത്തോടെയാണ് ബ്രിഗിറ്റ മക്രോണിനെ വിവാഹം ചെയ്തത്. അച്ഛനാവാതെ തന്നെ മുത്തച്ഛന്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയ മക്രോണ്‍ 7 പേരക്കുട്ടികളുടെ മുത്തച്ഛനുമായി.

വ്യക്തി ജീവിതത്തിലെടുത്ത വിപ്ലവാത്മ തീരുമാനത്തിന് ശേഷമാണ് മക്രൂണിന്റെ രാഷ്ട്രീയ ജീവിതം മാറിമറയുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഫ്രാന്‍സിന്റെ സാമ്പത്തികകാര്യ മന്ത്രിയായി മക്രൂണ്‍ പിന്നീട് ചുമതലയേറ്റു. 2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. പിന്നീട് 2016 വരെ സ്വതന്ത്രനായിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് ‘എന്‍ മാര്‍ഷെ’ എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു.

പ്രസിഡന്റ് പദത്തിനുവേണ്ടിയുള്ള പ്രചാരണത്തില്‍ മക്രൂണിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഭാര്യയുടെ മകള്‍ മുപ്പത്തിരണ്ടുകാരിയായ ടിഫാനിയാണ്. പിതാവിന്റെ പദവി വഹിക്കുന്ന മക്രൂണിനെക്കാള്‍ വെറും ഏഴ് വയസ്സ് ഇളപ്പം മാത്രമേ ടിഫാനി ഓസിയറിനുള്ളൂ. ടിഫാനിക്കും രണ്ട് മക്കളുണ്ട്. സ്വന്തം ചോരയിലെ മക്കളല്ലെങ്കിലും പേരക്കുട്ടികള്‍ക്കൊപ്പം പ്രചാരണത്തില്‍ പ്രത്യക്ഷപ്പെട്ട് വ്യത്യസ്തനാവുകയാണ് മക്രൂണ്‍.

Top