വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളായില്ല.ബിജെപി തര്‍ക്കത്തില്‍ കുഴങ്ങുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പത്തിടത്താണ് ബിജെപി ഏറ്റവും കൂടുതല്‍ ജയസാധ്യത കാണുന്നത്. അതില്‍ വിജയസാധ്യത ഏറെയുള്ളത് നേമത്തും. എന്നാല്‍ തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാവുകയാണ്. നേമത്ത് മത്സരിക്കാനില്ലെന്ന രാജഗോപാലിന്റെ നിലപാടാണ് ഇതിന് കാരണം. തമിഴ്‌നാട് ഗവര്‍ണ്ണര്‍ റോസയ്യ ഉടന്‍ വിരമിക്കും. ഈ പദവി രാജഗോപാലിന് നല്‍കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്‍പത്തിയാറാം വയസ്സില്‍ ഓടി നടന്ന് മത്സരത്തിനില്ലെന്നാണ് രാജഗോപാലിന്റെ പക്ഷം. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നതിന് കാരണം ഇതാണ്.

രാജഗോപാല്‍ ഉറച്ച നിലപാട് എടുക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് കഴിയുന്നുമില്ല. എന്നാല്‍, കഴക്കൂട്ടത്തു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ചെങ്ങന്നൂരില്‍ പി.എസ്. ശ്രീധരന്‍പിള്ളയും പാലക്കാട്ടു ശോഭാ സുരേന്ദ്രനും കോഴിക്കോട് നോര്‍ത്തില്‍ എം ടി. രമേശും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും കുന്നമംഗലത്തു സി.കെ. പത്മനാഭനും മല്‍സരിക്കാന്‍ ധാരണയായി. മേല്‍ക്കൈ നേടാമെന്നു പ്രതീക്ഷയുള്ള നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് സീറ്റുകളിലൊന്നില്‍ രാജഗോപാല്‍ മല്‍സരിക്കണമെന്ന ആവശ്യമാണു കോര്‍ കമ്മിറ്റിയില്‍ ശക്തമായി ഉയര്‍ന്നത്. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലൊന്നു രാജഗോപാല്‍ സ്വീകരിച്ചാല്‍ മറ്റു രണ്ടില്‍ ഏതെങ്കിലുമൊന്നില്‍ കുമ്മനം മല്‍സരിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കേന്ദ്രത്തില്‍നിന്നു തന്നെ ശക്തമായ സമ്മര്‍ദം ഉണ്ടായാല്‍ രാജഗോപാല്‍ മല്‍സരിക്കാന്‍ തയാറായേക്കുമെന്നാണു മറ്റുള്ളവരുടെ പ്രതീക്ഷ. ഇനി ബിഡിജെഎസിന്റെ നിലപാടുകള്‍ അറിഞ്ഞ ശേഷമേ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കൂ. രാജഗോപാലിനെ അനുനയിപ്പിക്കാനും നീക്കം സജീവമാണ്. സംസ്ഥാന ആര്‍എസ്എസിലെ പ്രമുഖര്‍ ഇതിനായി രംഗത്തിറങ്ങും. ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള സമയത്ത് രാജഗോപാല്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍.

കുമ്മനം രാജശേഖരന്‍ പ്രസിഡന്റായതോടെയാണ് രാജഗോപാലിന്റെ പിണക്കം തുടങ്ങുന്നത്. നേമത്തേക്ക് കുമ്മനത്തെ പരിഗണിക്കുന്നുവെന്ന വാര്‍ത്തയായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തില്‍ താന്‍ മത്സരിക്കുന്നില്ല. കുമ്മനം നേമത്തേക്ക് മത്സരിക്കട്ടേ എന്നാണ് ബിജെപി നിലപാട്. നേമത്ത് വിജയിച്ച് ജയിച്ചാല്‍ ഗവര്‍ണ്ണര്‍ സ്ഥാനവും നഷ്ടമാകും. നേരത്തെ എംപിയായിരുന്ന തനിക്ക് എംഎല്‍എ സ്ഥാനത്തിനപ്പുറം പലതിനും അര്‍ഹതയുണ്ട്. അതുകൊണ്ട് ഗവര്‍ണ്ണറാക്കണമെന്നതാമ് രാജഗോപാലിന്റെ നിലപാട്. ഈ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകാനും രാജഗോപാല്‍ തയ്യാറാകുമെന്നാണ് സൂചന.

എന്നാല്‍ മത്സരിച്ചേ പറ്റൂവെന്നാണ് കുമ്മനം ഇപ്പോള്‍ പറയുന്നത്. നേമത്ത് താന്‍ മത്സരിക്കില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ വി മുരളീധരനും രാജഗോപാല്‍ മത്സരിക്കണമെന്ന പക്ഷക്കാരനാണ്.

Top