ലോകസമാധാനത്തിന് ഉത്തമ മാർഗ്ഗം മഹാത്മാ ഗാന്ധി: നാട്ടകം സുരേഷ്

കോട്ടയം :
ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളാണ് ആശ്രയമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് വി.സി. കബീർ മാസ്റ്റർ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിന് ലോകത്തൊരിടത്തും സ്മാരകമുണ്ടാക്കിയിട്ടില്ലങ്കിലും സംഖപരിവാർ ശക്തികൾ ഗാന്ധി ഖാദകന് ക്ഷേത്രം പണിയുകയാണെന്ന് മുൻ മന്ത്രി വി.സി കബീർ മാസ്റ്റർ ആരോപിച്ചു. വൈക്കത്ത് വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കത്ത് ഗാന്ധിജിയുടെ പാദസ്പർശമേറ്റ ബോട്ട്ജെട്ടി മൈതാനി, ആശ്രമം സ്ക്കൂൾ, ഇണ്ടംതുരുത്തി മന എന്നിവിടങ്ങളിൽ യാത്ര എത്തിച്ചേർന്നു. മഹാത്മാഗാന്ധി,ശ്രീനാരായണ ഗുരു, ടി.കെ.മാധവൻ, മന്നത്ത് പത്മനാഭൻ , ഇ.വി.ആർ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിൽ യാത്രാ സംഘം പ്രണാമമർപ്പിച്ചു.
വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എൻ. ഹർഷകുമാർ, അക്കരപ്പാടം ശശി, അഡ്വ: പി.പി.സിബിച്ചൻ, മോഹൻ ഡി.ബാബു, എൻ.സി.തോമസ്, രേണുക രതീഷ് ,പി.എൻ. ബാബു, അഡ്വ: എ.സനീഷ്കുമാർ , അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്,ജയ്ജോൺ പേരയിൽ , എം.കെ.ഷിബു, പി.ടി. സുഭാഷ്, ഡോ: വിനു ജോർജ് ,റോജൻ മാത്യം, റോബി .ജെ,കെ.ബിനിമോൻ , അഡ്വ: പി.വി.സുരേന്ദ്രൻ ,വിജയമ്മ ബാബു, കെ.കെ.ഷാജി, പി.കെ.ജയപ്രകാശ്, സോണി സണ്ണി, കെ.സുരേഷ്കുമാർ, വി. ബിൻസ്, പി.ഡി.ഉണ്ണി, വി.ടി. ജയിംസ്, എസ്.സാനു , സണ്ണി പോട്ടയിൽ, ജി. രാജീവ്, ഗോപി ദാസ് , പി.വി. വിവേക്, ഇടവട്ടം ജയകുമാർ ,പി.ജി. ഷാജിമോൻ, എന്നിവർ പ്രസംഗിച്ചു.

Top