വനിതാ ടെന്നീസ് താരത്തെ കൂട്ട ബലാത്സംഗം ചെയ്തു

ബംഗളൂരു : കര്‍ണാടകയില്‍ വനിതാ ടെന്നീസ് താരത്തെ ദീപാവലി ദിനത്തില്‍ കൂട്ട ബലാത്സംഗം ചെയ്തു. സെന്‍ട്രല്‍ ബംഗളൂരുവിലെ ഒരു പാര്‍ക്കില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം .തുംകൂര്‍ സ്വദേശിനിയായ മുപ്പതുകാരിയെ പാര്‍ക്കിലെ സെക്യൂരിറ്റി ഗാര്‍ഡുകളാണ് പീഡിപ്പിച്ചത്.  കര്‍ണാടക സ്‌റ്റേറ്റ് ടെന്നീസ് അസോസിയേഷന്റെ ഓഫീസിലെത്തിയതിനു ശേഷം മടങ്ങുകയായിരുന്ന യുവതിക്ക് നേരേയാണ് ആക്രമണമുണ്ടായത് .

നൈറ്റ് പട്രോളിംഗിനിടെ രണ്ട് കോണ്‍സ്റ്റബിള്‍മാരാണ് അവശയായ യുവതിയെ കണ്ടെത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിലെ പ്രതികളായ സെക്യൂരിറ്റി ഗാര്‍ഡുകളെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇന്നലെ നടന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സ്ഥിരമായതോടെ കര്‍ണാടകത്തില്‍ ക്രമസമാധാന നില തകരാറിലാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top