ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റണ്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ പരിശീലകന്‍ ഗാരി കേസ്റ്റണ്‍. ഇന്ത്യന്‍ വനിതാ ടീം പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം കേസ്റ്റണ്‍ തള്ളിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഉപദേശകനായ കേസ്റ്റണ്‍ ഇന്ത്യന്‍ വനിതാ ടീം പരിശീലകനായി സമയം നീക്കിവെക്കാനില്ലാത്തതിനാലാണ് ക്ഷണം നിരസിച്ചത്. കേസ്റ്റണ്‍ പിന്മാറിയതോടെ ബിസിസിഐ മറ്റ് ആളുകളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top