ഗാസയിൽ വെടിനിർത്തൽ അടക്കം സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും. അമേരിക്കയ്ക്കും അറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും മഹത്തായ ദിവസം. ദൈവ സഹായത്താല്‍ ബന്ദികളെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹു

വാഷിംഗ്ടണ്‍ : ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ ഇസ്രായേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കുമെന്നും ഇസ്രായേല്‍ സൈന്യം അംഗീകരിച്ച അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. എന്നാല്‍, ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള സമയക്രമം വ്യക്തമല്ല.തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും ഞങ്ങള്‍ നന്ദി പറയുന്നു’, ട്രംപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചതിനനുസരിച്ച്, ഈ പ്രാരംഭ ഘട്ടത്തില്‍ എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. കൂടാതെ, ഇസ്രായേല്‍ സൈന്യം ഒരു നിശ്ചിത അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങുകയും ചെയ്യും. ഇത് ശക്തവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ‘അറബ്, മുസ്ലീം ലോകത്തിനും, ഇസ്രായേലിനും, ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും, അമേരിക്കയ്ക്കും ഇതൊരു മഹത്തായ ദിവസമാണ്. എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോകത്തിനാകെ ഇതൊരു മഹത്തായ ദിവസമാണ്. മുഴുവന്‍ ലോകവും ഇതില്‍ ഒരുമിച്ചിരിക്കുന്നു,’ ട്രംപ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ ചരിത്രപരമായ കരാറിന് വഴിയൊരുക്കിയ ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ മധ്യസ്ഥരുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കരാര്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച സര്‍ക്കാര്‍ യോഗം ചേര്‍ന്ന് കരാര്‍ അംഗീകരിക്കുമെന്നും ബന്ദികളുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കും,’ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ പ്രതിരോധ സേനയിലെ സൈനികര്‍ക്കും എല്ലാ സുരക്ഷാ സേനകള്‍ക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി, ബന്ദികളെ മോചിപ്പിക്കാനുള്ള ഈ വിശുദ്ധ ദൗത്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും പിന്തുണയ്ക്കും ഹൃദയത്തില്‍ നിന്ന് നന്ദി രേഖപ്പെടുത്തി. ഗാസയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലായി ഈ പ്രാരംഭ കരാര്‍ കണക്കാക്കപ്പെടുന്നു.

Top