മൂന്നു വയറുകള്‍ക്ക് അന്നമേകാന്‍ പൊരിവെയിലത്ത് ഏഴുമാസം പ്രായമുള്ള കുട്ടിയെ ഒക്കത്തുവച്ച് ഒരു അമ്മ ലോട്ടറി വില്ക്കുകയാണ്

രാവിലെ മുതല്‍ തലയ്ക്കുമീതെ പെയ്തിറങ്ങുന്ന കനത്തചൂടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ പൊതിഞ്ഞു പിടിച്ചാണ് ലോട്ടറിവില്പന.രണ്ടു കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനായി ഗീതുവെന്ന അമ്മ നടത്തിയ ജീവിതപോരാട്ടത്തിന്റെ കഥയാണ്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലാണ് ഗീതുവിന്റെ ലോട്ടറിക്കച്ചവടം. സുഹൃത്തായ മാഹീന്‍ എന്ന യുവാവ് ഫേസ്ബുക്കിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ പുറത്തുവിട്ടത്. മാഹീന്‍ ഗീതുവിനെക്കുറിച്ച് പറയുന്നതിങ്ങനെ;

ഇന്നലെ ചേര്‍ത്തലയില്‍ പോയിരുന്നു. ഗീതുവിന്റെ അവസ്ഥ വളരെ മോശം ആണ്. 10 ക്ലാസ് വരെ അവള്‍ പഠിച്ചിട്ടുള്ളൂ. അച്ഛന്‍ ആയിരുന്നു അവളെ നോക്കിയിരുന്നത് അച്ഛന്റെ മരണ ശേഷം അവള്‍ അമ്മയുടെ കുടുംബത്തില്‍ ആയിരുന്നു അവരാണ് അവളുടെ കല്യാണം നടത്തിയത്. ചെറുക്കാന്‍ ആലപ്പുഴ ഉള്ളത് ആണ് കല്യാണത്തിന് ശേഷം ഗീതുവിനെയും മക്കളെയും നോക്കാതെ ആയി അങ്ങനെ അവള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ സാധിച്ചത് ആദ്യത്തെ കെട്ടില്‍ അദ്ദേഹത്തിന് 2 മക്കളും ഭാര്യയും ഇപ്പോളും ഉണ്ടെന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരെ ഡിവോഴ്സ് ചെയ്യാതെ ആണ് ഇവളെ കല്യാണം കഴിച്ചേക്കുന്നത്. പോലീസുകര്‍ പറഞ്ഞത് പ്രകാരം ചേര്‍ത്തലയില്‍ കാളികുളത്തു നിന്ന് തണ്ണീര്‍മുക്കം പോകുന്ന റോഡരികില്‍ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്യുന്നു. ഒറ്റമുറിയുള്ള ഒരു വാടക വീട്ടില്‍ ആണ് താമസം. 1400 രൂപയാണ് അതിന്റെ വാടക അതു നിര്‍ബന്ധിതമായിട്ട് അയാള്‍ കൊടുത്തു വരുന്നു.

അല്ലതെ അവള്‍ക്കുള്ളതോ മക്കള്‍ക്കോ ചിലവിനു ഒന്നുംതന്നെ അദ്ദേഹം ചെയ്യുന്നില്ല. അതിനുള്ള വരുമാനം ആണ് അവള്‍ ലോട്ടറി വിറ്റ് കണ്ടെത്തുന്നത്. കുടുംബശ്രീ യില്‍ നിന്നും ലോണ് എടുത്താണ് ഇതു മുന്നോട്ട് കൊണ്ട് പോകുന്നത്. കളക്ടറേറ്റില്‍ വീടിനായി കൊടുത്ത അപേക്ഷ ലിസ്റ്റില്‍ ഇവളുടെ പേരും ഉണ്ട് അതു കിട്ടണം എങ്കില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കിയിട്ട് മാത്രമേ ഉണ്ടാകൂ.

Top