
ആതിരപ്പള്ളി: ഹോസ്റ്റലില്‍ ഒപ്പം കഴിയുന്ന കൂട്ടുകാരിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സുഹൃത്തിന് അയച്ചുകൊടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പോലീസ് പിടികൂടി. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലി (23) യെയും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററെയു (25) മാണ് പൊലീസ് പിടികൂടിയത്.
നാടിനെ ഞെട്ടിച്ച സംഭവമിങ്ങനെ: പഠിച്ചിരുന്നപ്പോള്‍ ആഷ്‌ലി സ്വകാര്യ ഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത്. ആ സമയത്ത് ഒപ്പമുള്ള കൂട്ടുകാരികളുടെ നഗ്ന ഫോട്ടോയും വീഡിയോകളും തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പീന്നീട് ഇത് സുഹൃത്തായ അരുണിന് വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തു. പ്രതികളുടെ മൊബൈല്‍ ഫോണുകളും അവയിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്‍ മാത്യു, എസ്ഐ ബേസില്‍ തോമസ് എന്നിവര്‍ കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കി