പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആള്‍മാറാട്ടം നടത്തി പീഡിപ്പിച്ച യുവതി അറസ്റ്റില്‍; പുരുഷ വേഷത്തിലെത്തിയ യുവതി അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പല വട്ടം പീഡിപ്പിച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആള്‍മാറാട്ടം നടത്തി പീഡിപ്പിച്ചെന്ന കേസില്‍ യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി കളത്തിപറമ്പില്‍ വീട്ടില്‍ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ആണ്‍വേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

പുരുഷനെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുത്ത ശേഷം പലവട്ടം പീഡനത്തിനു വിധേയയാക്കിയെന്നു പൊലീസ് പറയുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണിലെടുത്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കള്‍ ബാഗ് പരിശോധിച്ചപ്പോള്‍ സനീഷ് എന്ന പേരില്‍ സിനി കുട്ടിക്കു നല്‍കിയ പ്രണയ ലേഖനങ്ങള്‍ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിനി യുവതിയാണെന്നു കണ്ടെത്തി. തുടര്‍ന്നു പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയയായി. പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനിത പൊലീസ് ഓഫിസറുമാരായ എ.ടി. കര്‍മ്മലി, കെ.വി. ഗീത, എം.ആര്‍. ഷീബ, ആര്‍. ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

Top