അലീഗഢ്: തന്നെ മാനഭംഗപ്പെടുത്തിയയാളുടെ അഞ്ചു വയസുള്ള മകന്റെ കഴുത്തറുത്ത് കൊന്നു പതിമൂന്നുകാരി പ്രതികാരം ചെയ്തു. ഉത്തര്‍പ്രദേശില്‍ അലീഗഢ് ജില്ലയിലെ ഖൈറില്‍ വ്യാഴാഴ്ചയാണ് സംഭവം. ഖൈർ സ്വദേശി റിങ്കുവിന്റെ മകനാണ് ദാരുണമായി കൊല്ലപ്പെട്ടത്.റിങ്കുവിന്റെ വീടിന് മുന്നിൽ കളിക്കുകയായിരുന്ന അമിതിനെ ആളൊഴിഞ്ഞ ഇടത്തേക്ക് വിളിച്ചു കൊണ്ടുപോയ ശേഷം കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു.
മരണം ഉറപ്പു വരുത്തുന്നതിന് വേണ്ടി ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ചു. പിന്നീട് കുഞ്ഞിന്റെ മൃതദേഹം കത്തിച്ച ശേഷം ശരീരഭാഗങ്ങൾ പോളിത്തീൻ കവറിലാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ശരീരാവിഷ്ടങ്ങൾ തെരുവ് നായ്ക്കൾ കടിച്ചു വലിക്കുന്നത് കണ്ടാണ് വിവരം പുറത്തറിഞ്ഞത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.പെൺകുട്ടിക്കൊപ്പമാണ് അമിതിനെ അവസാനം കണ്ടതെന്ന റിങ്കുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ റിങ്കു തന്നെ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി. പൊലീസ് ചോദ്യം ചെയ്യലിലാണ് അമിതിന്‍െറ പിതാവ് റിങ്കു തന്നെ മാനഭംഗപ്പെടുത്തിയതായി പെണ്‍കുട്ടിയെ വെളിപ്പെടുത്തിയത്. റിങ്കുവിന്‍െറ വീട്ടില്‍ ജോലിക്കാരിയായിരുന്ന പെണ്‍കുട്ടിയെ വൈറ്റ്നര്‍ നല്‍കി മയക്കിയാണ് പീഡിപ്പിച്ചത്.പെൺകുട്ടിക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് റിങ്കുവിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


