ജനക്കൂട്ടം നോക്കിനിൽക്കെ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു

തൃശൂർ: ജനക്കൂട്ടം നോക്കിനിൽക്കെ ദളിത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂർ സ്വദേശിനി ജിതുവാണ് (26) മരിച്ചത്. യുവതിയുടെ ഭർത്താവ് വിരാജ് ആണ് ജിതുവിന്‍റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജിതു ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജിതു പുറത്തിറങ്ങുന്പോഴാണ് പെട്രോളൊഴിച്ച് കത്തിച്ചത്.
രക്ഷിക്കാൻ ശ്രമിച്ച പിതാവിനു പൊള്ളലേൽക്കുകയും ചെയ്തു. ജിതുവിനെ വിരാജ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും നോക്കി നിൽക്കുകമാത്രമാണ് ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവശേഷം ഒളിവിൽ പോയ വിരാജിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Top