ഗോവയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗോവ കൊല്‍ക്കത്ത പോരാട്ടം. മഡ്ഗാവിലാണ് മത്സരം. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ കളിയില്‍ ചെന്നൈയിന്‍ എഫ് സിയെ 32നു തോല്പിച്ചാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഡല്‍ഹി ഡൈനാമോസിനെ 20നു തോല്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്ന് ഇറങ്ങുന്നത്.

എന്നാല്‍, കഴിഞ്ഞ കളിയില്‍ രണ്ടു ഗോളടിച്ച മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ ഇല്ലാതെയാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ന് ഇറങ്ങുന്നത്. പേശീവലിവിനെ തുടര്‍ന്ന് താരം സ്‌പെയിനിലേക്ക് മടങ്ങിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞദിവസം നടന്ന ഐ എസ് എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 31ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

Top