ഗോവയിൽ കോൺഗ്രസിന്റെ മുന്നേറ്റം

എക്സ്റ്റിപോള്‍ ഫലങ്ങളെ ശരിവെച്ച്‌ ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ബി.ജെ.പിയുടെ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പിന്നീട് കോണ്‍ഗ്രസ് ശക്തമായി തിരിച്ച്‌ വരികയായിരുന്നു.

20 സീറ്റുകളില്‍ കോണ്‍ഗ്രസും 17 സീറ്റുകളില്‍ ബി.ജെ.പിയുമാണ് ഗോവയില്‍ മുന്നേറുന്നത്. നാല് സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുന്നേറ്റം നടത്തുന്നുണ്ട്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ ലീഡ് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നേരത്തെ പനാജിയില്‍ ഉത്പല്‍ പരീക്കറിന് ബി.ജെ.പി സീറ്റ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഉത്പല്‍ പരീക്കര്‍ മത്സരിച്ചു. ശിവസേന-എന്‍.സി.പി സഖ്യവും ഉത്പല്‍ പരീക്കറിന് പിന്തുണയറിയിച്ചിരുന്നു.

ഗോവയില്‍ കുതിരക്കച്ചവടത്തിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടാമാണ് പ്രവചിച്ചിരുന്നത്.

Top