താനെ:അമ്മയെയും മകളെയും പീഡിപ്പിച്ച ആള്‍ ദൈവം പിടിയിലായി. മഹാരാഷ്ട്രയിലാണ് സംഭവം . രാം ലാല്‍ സുഖ്‌ദേവ് ശര്‍മയെയാണ് എന്ന സ്വയം പ്രഖ്യാപിത ദൈവത്തേയാണ് പോലീസ് പിടികൂടിയത്. ഒവ്‌ല സ്വദേശിനിയായ വീട്ടമ്മ മാനസിക സമ്മര്‍ദ്ദത്തിനു പരിഹാരം തേടിയാണ് ആള്‍ ദൈവത്തെ സമീപിച്ചതെന്നാണ് പോലീസ് പറയുന്നത്.
ആശ്രമത്തിലെത്തിയ വീട്ടമ്മയേയും 15 കാരിയായ മകളെയും ആള്‍ ദൈവം ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. ദുരാത്മാവിനെ പുറത്താക്കാനെന്ന പേരില്‍ മകളെ പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചശേഷമായിരുന്നു മാതാവിനെയും പീഡിപ്പിച്ചത്. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതിയെ ഒക്‌ടോബര്‍ ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായി


