സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് ; ഇന്ന് മാത്രം പവന് കുറഞ്ഞത് 200 രൂപ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങിൽ തുടർച്ചയായി വില വർദ്ധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മാത്രം പവന് കുറഞ്ഞത് 200 രൂപയാണ്.ഇതോടെ സ്വർണ്ണവില പവന് 36,000 രൂപയായി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി.

ആഗോള വിപണിയിലും സ്വർണ്ണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

Top