കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,505 രൂപയും പവന് 36,040 രൂപയുമായി.
ആഭ്യന്തര വിപണിയിൽ വെള്ളിയാഴ്ച രണ്ടു തവണയായി പവന് 360 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. നവംബർ 16ന് പവന് 36,920 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1,791 ഡോളറായി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: gold rate