പവന്റെ വില ഒരു ലക്ഷത്തില്‍ താഴെ? അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല, സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 195 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,350 രൂപയായി. ഒരു പവന് 1560 രൂപ കുറഞ്ഞ് 1,06,800 രൂപയായി. രണ്ട് ദിവസത്തിനുള്ളില്‍ പവന് 4720 രൂപയോളം കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ ഒന്നിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന് നിരക്കില്‍ രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. ഈ ഉയര്‍ച്ചയില്‍ നിന്നാണ് വില കൂപ്പുകുത്തി താഴെ വീണത്. അന്താരാഷ്ട്ര വിപണികളിലെ തകര്‍ച്ച, ശക്തമായ യുഎസ് ഡോളര്‍, എണ്ണവില വര്‍ദ്ധനവ്, ഉയര്‍ന്ന പലിശനിരക്ക് എന്നിവയാണ് ഇതിന് കാരണം.ഇറാനെതിരെ അമേരിക്ക നടത്തിയ പുതിയ ആക്രണങ്ങളെത്തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന പലിശയും വരും നാളുകളിലും സ്വര്‍ണവില ഇടിയുന്നതിന് കാരണമാകാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുദ്ധം ശക്തമാകുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ സുരക്ഷിത മേഖലയായ യുഎസ് ബോണ്ടുകള്‍, ഡോളര്‍ എന്നിവയിലേക്ക് പണം മാറ്റിയതാണ് സ്വര്‍ണത്തിന് സമ്മര്‍ദ്ദം സൃഷ്ടിച്ചത്.സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് 2,?600 രൂപയാണ് ഇന്നത്തെ വിപണി വില.

 

Top