നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ ;സ്വർണ്ണം കടത്താൻ ശ്രമിച്ചത് മലദ്വാരത്തിലൊളിപ്പിച്ച്

സ്വന്തം ലേഖകൻ

കൊച്ചി : സംസ്ഥാനത്ത് വീണ്ടും വൻസ്വർണ്ണ വേട്ട.നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്‌നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് ഇരുവരും സ്വർണ്ണം കടത്താൻ ശ്രമം നടത്തിയത്.നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്‌നാസ് 676 ഗ്രാമും സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഇത്രയധികം സ്വർണം മലദ്വാരത്തിലൊളിപ്പിക്കുന്നതിന് ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

Top