തിരുവവന്തപുരം: നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാന്‍ തീരുമാനം. മാസങ്ങളായി നീളുന്ന സർക്കാർ – ഗവർണർ ചേരിപ്പോരിന് അവസാനം കുറയ്ക്കുന്നതിനുള്ള നീക്കമാണ് . നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കും. നിയമസഭാ ചേരുന്നത് ചര്‍ച്ച ചെയ്യാന്‍ നാളെ വീണ്ടും മന്ത്രിസഭായോഗം ചേരും.
ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം മാസങ്ങളായി നീളുന്ന സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിന് അയവ് വരുന്നെന്ന സൂചനയാണ് നല്‍കുന്നത്. പുതിയ കലണ്ടര്‍ വര്‍ഷം നിയമസഭ ചേരുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണമെന്നാണ് ചട്ടം. സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബജറ്റ് സമ്മേളനം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. നിര്‍ണായക തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രി ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ ചേരുന്നത് ചര്‍ച്ച ചെയ്യാന്‍ നാളെ വീണ്ടും മന്ത്രിസഭാ യോഗം ചേരും. ഈ മാസം തന്നെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം തുടങ്ങും.