ടൂൾ കിറ്റ് കേസിൽ നിഖിതയുടെ അറസ്റ്റ് തടഞ്ഞ് കോടതി.ജാമ്യം അനുവദിച്ചത് മുംബൈ കോടതി..; മതപരമോ രാഷ്ട്രീയപരമോ ആയലക്ഷ്യങ്ങള്‍ ഇല്ലായിരുന്നുവെന്നും ആക്രമണത്തിന് ഉദ്ദേശമില്ലായിരുന്നുവെന്നും കോടതി

മുംബൈ : ടൂൾക്കിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിന് ഇടക്കാല ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. മൂന്ന് ആഴ്ചത്തേയ്ക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്താൽ ഉടൻ വിട്ടയയ്ക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.കഴിഞ്ഞ ദിവസം ശാന്തനുവിന്റെ അറസ്റ്റും തടഞ്ഞിരുന്നു. അതിനിടയിൽ ചെങ്കോട്ടയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.അതേ സമയം കർഷക സമരത്തിനിടെ വീണ്ടും ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ലുധിയാന സ്വദേശിയായ ഷംഭാല സിംഗാണ് ടിക്രി അതിർത്തിയിൽ ആത്മഹത്യ ചെയ്തത്.

ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ മുംബൈ ഹൈക്കോടതിയിൽ നിന്നും ദില്ലി പൊലീസിന് തിരിച്ചടിയാണ് ലഭിക്കുന്നത്. നികിത ജെക്കോബിന്റെ അറസ്റ്റ് 3 ആഴ്ചത്തെക്ക് തടഞ്ഞ ഹൈക്കോടതി ദില്ലി കോടതിയെ സമീപിക്കാനും നിർദേശിച്ചു.കഴിഞ്ഞ ദിവസം ശാന്തനുവിന്റെ അറസ്റ്റും മുംബൈ ഹൈക്കോടതിയുടെ ഔറങ്ങാബാദ് ബഞ്ച് തടഞ്ഞിരുന്നു. അതേ സമയം വിദേശ സംഘടനകളുമായും.. സും മീറ്റിങ്ങുകളുമായും ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന ദില്ലി പോലിസ് ഇന്ത്യക്കെതിരെ സാമ്പത്തിക യുദ്ധത്തിന് പദ്ധതിയിട്ടെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

അതേ സമയം 26ന് ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പോലീസ്‌ തിരഞ്ഞിരുന്ന പ്രധാന പ്രതിയായ മനിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തു. ചെങ്കോട്ടയിൽ വാളുകൾ ഉപയോഗിച്ച് അഭ്യാസം നടത്തിയ ആളാണ് മനിന്ദർ സിംഗ്.

വടക്ക് കിഴക്കൻ ദില്ലിയിലെ പിതം പുരയിൽ നിന്ന് ദില്ലി പൊലീസ് സ്‌പെഷ്യൽ സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2 വാളുകളും പിടിച്ചെടുത്തിട്ടുണ്ട്. അതേ സമയം നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 84ആം ദിവസതിലേക്കെതി. അതിനിടെ ടിക്രി അതിർത്തിയിൽ വീണ്ടും ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ലുധിയാനയിൽ നിന്നുള്ള ഷംഭാല സിംഗാണ് ആത്മഹത്യ ചെയ്തത്.

Top