ഗോവിന്ദച്ചാമിയുടെ പേര് ചാര്‍ലി; ക്രിസ്തുമതം സ്വീകരിച്ചത് മറച്ചുവെച്ചതെന്തിന്? ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്ന് സൂചന

images

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വൈദികര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞെന്ന് റിപ്പോരട്ട്. ഗോവിന്ദച്ചാമി ഒരു ക്രിസ്ത്യനാണെന്നും ഇയാളുടെ പേര് ചാര്‍ലി എന്നാണെന്നും തേജസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേരിലാണ് അറിയപ്പെട്ടത്. പക്ഷെ, ഈ പേര് മറച്ചുവെക്കുകയായിരുന്നു. ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്നും രക്ഷിച്ചത് ഒരു കൂട്ടം വൈദികരാണെന്നാണ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ.ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍, ഗോവിന്ദച്ചാമിയെ രക്ഷിച്ചത് മുംബൈ പനവേലുള്ള ഭിക്ഷാടന മാഫിയയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഗോവിന്ദച്ചാമിയെ പണമെറിഞ്ഞ് രക്ഷിച്ചതിന് പിന്നില്‍ ക്രിസ്ത്യന്‍ മിഷിണറിമാരുടെ സംഘടനയാണെന്ന് തേജസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷിണറി സംഘടനയാണ് ഗോവിന്ദച്ചാമിക്ക് വേണ്ട നിയമസഹായം ഒരുക്കി നല്‍കിയതിന് പിന്നിലെന്നും തേജസ് വ്യക്തമാക്കുന്നു. 2007ലാണ് യാചകനും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേര് സ്വീകരിച്ചത്. ഗോവിന്ദച്ചാമിയെ മാമോദീസ മുക്കിയത് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ആകാശപ്പറവകളുടെ തമിഴ്നാട് കേന്ദ്രമായിരുന്നുവെന്നും പറയുന്നു.ഭിക്ഷാടകരെയും ക്രിമിനലുകളെയും മതംമാറ്റുന്നതിനായി ഈ സംഘടന പണ്ടുമുതലായി പ്രവര്‍ത്തിക്കുന്നതാണ്.2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി അറസ്റ്റിലായപ്പോള്‍ അന്ന് പുറത്തുവന്ന പേര് ചാര്‍ലി തോമസ് എന്നായിരുന്നു. പിന്നീട് എങ്ങനെ പേര് മാറിയെന്നുള്ളത് ചോദ്യമായി നിലനില്‍ക്കുന്നു. ഇയാള്‍ മതംമാറി ക്രിസ്ത്യാനിയായ കാര്യം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള പല ശ്രമങ്ങളും നടന്നിരുന്നു.orkut-akasaparavakal

2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി അറസ്റ്റിലായപ്പോള്‍ കുറ്റവാളിയുടെ പേരായി പത്രങ്ങളില്‍ വന്നത് ചാര്‍ലി തോമസ് എന്നായിരുന്നു. എന്നാല്‍, ചില ഇടപെടല്‍ മൂലം തുടര്‍ന്നങ്ങോട്ട് വാര്‍ത്താമാധ്യമങ്ങളില്‍ സൗമ്യയുടെ ഘാതകനായി ഗോവിന്ദച്ചാമി എന്ന പേരു മാത്രമാണ് അച്ചടിച്ചുവന്നത്. ഇയാള്‍ മതംമാറി ക്രിസ്ത്യാനിയായ കാര്യം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. ചാര്‍ലി തോമസ് പിടിയിലായ ഉടനെത്തന്നെ ഇദ്ദേഹത്തെ കേസില്‍നിന്നു രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

 

മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ ബിജു ആന്റണി എന്ന ബി എ ആളൂരിനെയാണ് ആകാശപ്പറവകള്‍ ഇതിനായി നിയോഗിച്ചത് എന്നും റിപ്പോര്-ട്ടുണ്ട്. ആളൂര്‍ വക്കീല്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ആറു മാസമാണ് തൃശൂര്‍ അതിവേഗ കോടതിയില്‍ വന്ന് ന്യായവാദങ്ങള്‍ നിരത്തിയത്. സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ തൃശൂര്‍ ബാറിലെ പ്രഗല്‍ഭരായ നാല് അഭിഭാഷകരെയും ആളൂര്‍ ഒപ്പംകൂട്ടിയിരുന്നു. ലക്ഷങ്ങളാണ് പ്രതിഫല ഇനത്തില്‍ ആളൂരിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഫീസിനെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആളൂര്‍ പലപ്പോഴും പല മറുപടികളാണ് നല്‍കിയത്. ഹൈക്കോടതിയില്‍ അപ്പീലില്‍ ഒരു മാസത്തോളം ഒരു സംഘം അഭിഭാഷകരുമായാണ് ആളൂര്‍ എത്തിയിരുന്നത്.
ആളൂരിനെ രംഗത്തിറക്കിയതോടൊപ്പംതന്നെ ആകാശപ്പറവകളുടെ കുന്നംകുളം ശാഖയിലെ പ്രവര്‍ത്തകര്‍ സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. സൗമ്യ വധക്കേസിന്റെ വിചാരണ സമയത്ത് മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നു. സൗമ്യയുടെ ആത്മാവിനുവേണ്ടി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കാനെന്ന രൂപത്തിലാണ് അവര്‍ ധവളപ്പാറയിലെ വീട്ടിലെത്തിയത്.

 

Top