ഗീന്‍ ടീ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്നു പഠനങ്ങള്‍

കാലിഫോര്‍ണിയ:നിങ്ങളൊരു ഗ്രീന്‍ ടീ പ്രേമിയാണോ? ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതെന്ന പേരില്‍ പായ്ക്ക് ചെയ്ത് അയയ്ക്കുന്ന ഗ്രീന്‍ ടീ ആരോഗ്യത്തിന് ഹാനികരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ വരെ ബാധിക്കുന്നതാണ് ട്രീന്‍ ടീയുടെ ഉപയോഗമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും ഭാരം ക്രമീകരിക്കുമെന്നും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നായിരുന്നു ഇതുവരെയുളള ധാരണ. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തുടര്‍ച്ചയായി ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതെന്നു ശാസ്ത്ര സംഘം പറയുന്നു. ഇര്‍വിന്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രസംഘം ഈച്ചകളിലാണ് ഈ പഠനം നടത്തിയത്.
അമിത അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെത്തിയപ്പോള്‍ ഈച്ചകളുടെ പ്രത്യുത്പാദനത്തെ ഇവ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഗ്രീന്‍ ടീ പോലെയുളള പ്രകൃതിദത്ത മൂലികകള്‍ എന്നവകാശപ്പെടുന്നവയുടെ അമിതോപയോഗം കുറയ്ക്കാനാണ് ശാസ്ത്ര സംഘം ആവശ്യപ്പെടുന്നത്. ഗ്രീന്‍ ടീ ആരോഗ്യ സംരക്ഷണത്തെ കാര്യമായി സ്വാധീനിക്കുന്നില്ല. മാത്രമല്ല അമിതോപയോഗം ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നുവെന്നും ശാസ്ത്ര സംഘം വ്യക്തമാക്കി.

Top