അബ്ദുള്ള കുട്ടിയുടെ BJP പ്രവേശനം പാരയാകുന്നത് സതീശൻ പാച്ചേനിക്ക്.കണ്ണൂരിൽ വീണ്ടും തോൽക്കൻ നിയോഗം.മുസ്ലിം ജനവിഭാഗങ്ങൾക്ക് ശക്തമായ പ്രതിഷേധം.കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വാവിട്ട് നിലവിളിക്കുകയാണ് .സതീശൻ പാച്ചേനി വീണ്ടും കനത്ത തോൽവിയിലേക്ക് .അബ്ദുള്ള കുട്ടിയുടെ BJP പ്രവേശനം സതീശൻ പാച്ചേനിക്ക് പാരയാകുന്നു.കണ്ണൂരിൽ മുസ്ലിം ജനവിഭാഗങ്ങൾക്ക് ശക്തമായ പ്രതിഷേധം.മുസ്ലിം സമുദായം മാത്രമല്ല ക്രിസ്ത്യാനിയും തിയ്യ സമുദായവും പാച്ചേനിക്ക് എതിരാണ് .
സ്വന്തം സ്ഥാനമുറപ്പിക്കാൻ ഭീഷണിയായ മുസ്ലിം സമുദായക്കാരനായ എപി അബ്ദുള്ള കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുകച്ച് പുറത്തു ചടിച്ചത് പാച്ചേനി എന്നാണു ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ ബിജെപി പാളയത്തിലെത്തിച്ച സതീശൻ പാച്ചേനിക്ക് കണ്ണൂർ മണ്ഡലത്തിൽ നിന്ന് ശക്തമായ എതിർവികാരം ഇത്തവണയും നേരിടേണ്ടിവരുന്നു.
CPM വിട്ട് MP സ്ഥാനത്തോടെ കോൺഗ്രസ്സിലെത്തി പിന്നീട് കണ്ണൂരിൽ MLA ആയ അബ്ദുള്ളക്കുട്ടിയെ 2016ൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും തലശ്ശേരിയിലേക്ക് മാറ്റിയത് സീറ്റ് മോഹിച്ച് മാത്രം സുധാകര ഗ്രൂപ്പിൽ ചേക്കേറിയ സതീശൻ പാച്ചേനിക്ക് വേണ്ടിയായിരുന്നു.
ആ തിരഞ്ഞെടുപ്പിൽ സതീശനെ കണ്ണൂരിൽ മുസ്ലിം ജനത അടക്കമുള്ളവർ കാലുവാരി പരാജയപ്പെടുത്തി. ഉറച്ച മണ്ഡലത്തിൽ തോറ്റ വ്യക്തി DCC പ്രസിഡന്റായി മാറിയപ്പോൾ തനിക്ക് എന്നും ഭിഷണിയകുമെന്ന് കരുതി മുൻ MPയും MLAയുമായ അബ്ദുള്ള കുട്ടിയെ നിരന്തരമായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തു വന്നു. ഇതേ തുടർന്ന് അബ്ദുള്ള കുട്ടി മനസ്സ് മടുത്ത് മറ്റ് വഴികളില്ലാതെ BJP യിലേക്ക്പോയി.
ന്യൂനപക്ഷ സമുദായ അംഗമായ അബ്ദുള്ളകുട്ടിയെ അഖിലേന്ത്യ വൈസ് പ്രസിഡന്റായി നിശ്ചയിച്ചു കൊണ്ട് സമർത്ഥമായ രാഷ്ട്രിയ കരുക്കൾ BJP നടത്തി. തന്റെ സമുദായ ബന്ധം പല തരത്തിലും BJP ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും മുസ്ലിം ജനവിഭാഗങ്ങളിൽ ചിലരെ BJPക്ക് അനുകൂലമാക്കി മാറ്റുവാനും അതുവഴി അബ്ദുളളകുട്ടിക്കും സാധിച്ചു.
ന്യുനപക്ഷങ്ങൾക്കിടയിൽ ഇത്തരം സാഹചര്യം സൃഷ്ടിക്കാൻ കാരണമായത് സതീശൻ പാച്ചേനി കൈകൊണ്ട സ്വാർത്ഥ നിലപാടുകൾ ഒന്നുകൊണ്ട് മാത്രമാണ് എന്നത് മുസ്ലിം സമുദായാഗംങ്ങൾ ഇപ്പോഴും ഗൗരവകരമായി കാണുന്നുണ്ട്. അത് തിരഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷമായി തന്നെ ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷത്തെ പരാജയം ആവർത്തിക്കും എന്ന ഭയം സതീശനെ ഇപ്പോൾ ചുഴന്നു നിൽക്കുന്നു. അതു കൊണ്ട് തന്നെ മാറി നിൽക്കുന്ന മുസ്ലിം ലീഗുകാരെയും സമുദായഗംങ്ങളെയും സ്വാധിനിക്കാൻ പികെ കുഞ്ഞാലികുട്ടിയെ കണ്ണൂരിൽ റോഡ് ഷോയിൽ പങ്കെടുപ്പിക്കുകയാണ് യുഡിഎഫ്.
കുഞ്ഞാലികുട്ടിയല്ല ആരുതന്നെ വന്നാലും മുസ്ലിം സമുദായംഗങ്ങളെ അവഗണിച്ച, ശത്രു പാളയത്തിൽ തള്ളി വിട്ടവരോട് വിട്ടുവീഴ്ചയില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം മുസ്ലിം മതവിശ്വസികൾ ഇപ്പോഴും കണ്ണൂർ മണ്ഡലത്തിൽ നിലകൊള്ളുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പരിപാടിക്കു ശേഷം ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമവും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിക്കാനാണ് സതീശൻ പച്ചേനി ഇപ്പോൾ പരിശ്രമിക്കുന്നത്.
കണ്ണൂരിൽ കടന്നപ്പള്ളിക്ക് ജനകീയത കൂടി വരുകയാണ് .ഇത്തവണ പതിനായിരത്തിനു മുകളിൽ വോട്ടു നേടി വിജയിക്കും എന്നാണു മണ്ഡലത്തിൽ നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ടുകൾ .
ALSO READ :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്.
5 വർഷം മുന്നേ ഉള്ള കണ്ണൂർ കോൺഗ്രസ്‌ലെ പ്രശ്നങ്ങൾ ഇന്നും ഒരു തീരാ ശാപം പോലെ UDF നെ പിന്തുടരുകയാണ് . കണ്ണൂർ സീറ്റിൽ കഴിഞ്ഞ തവണ മത്സരിക്കാൻ ഏറ്റവും യോഗ്യത ഉള്ള സ്ഥാനാർഥി ആയിരുന്നു അകാലത്തിൽ വിട്ട് പിരിഞ്ഞ കോൺഗ്രസ് പ്രവർത്തകരുടെ സുരേന്ദ്രട്ടാൻ എന്നാ കെ സുരേന്ദ്രൻ
എന്നാൽ A ഗ്രൂപ്പിൽ നിന്ന് ഒറ്റ രാത്രി കൊണ്ട് ഐ ഗ്രുപ്പിലേക്ക് ഗ്രൂപ്പ് ചേക്കേറി വന്ന സതീശൻ പാച്ചേനിയുടെ കുബുദ്ധിക്ക് മുന്നിൽ വഴി മാറി കൊടുക്കാൻ ആയിരുന്നു സുരേന്ദ്രന്റെ വിധിയും. പിടിച്ചുവാങ്ങിയ സീറ്റിൽ ക ടന്നപ്പള്ളിക്ക് മുന്നിൽ സതീശൻ പാച്ചേനി അടിയറവ് പറഞ്ഞു.
കണ്ണൂരിൽ ആദ്യമായ് UDF പരാജയപെടുന്നു. കണ്ണൂരിലെ കോൺഗ്രസ്‌ന്റെ എക്കാലത്തെയും വലിയ നഷ്ടവും സുരേന്ദ്രന്റെ മരണവും
സുധാകരാ ഗ്രൂപ്പിൽ നിന്ന് സതീശൻ പാച്ചേനി ഇക്കുറി വീണ്ടും ഗ്രൂപ്പ് മാറി കെ സി വേണുഗോപാൽ ഗ്രൂപ്പിൽ എത്തിയിട്ടാണ് കണ്ണൂർ സീറ്റ് ഉറപ്പിച്ചത് .കെ സുധാകരനെ വേദനിപ്പിച്ചു ചതിച്ചു എന്നും പ്രവത്തകർക്ക് വികാരം ഉണ്ട് .അതിനാൽ തന്നെ ഉറച്ച് കോൺഗ്രസ് പ്രവർത്തകർക്ക് പോലും സതീശൻ പാച്ചേനിക്ക് എതിരാണ്..
സതീശനാണ് സീറ്റു കൊടുത്തില്ലായിരുന്നു എങ്കിൽ കെ സുരേന്ദ്രൻ മരിക്കുമ്പോൾ MLA ആയി മരിക്കേണ്ട ആൾ ആയിരുന്നു എന്നും ഒരുപറ്റം പ്രവർത്തകരുടെ വികാരം അങ്ങനെയാണ് .സതീശൻ പാച്ചേനിയുടെ അധികാര മോഹമാണ് സുരേന്ദനെ തഴഞ്ഞത് എന്ന് ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു..കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർഥി ആയിരുന്ന മാർട്ടിന് ജോർജ്നെയും pk രാഗേഷ്നെയും വെട്ടിയത് kc വേണുഗോപാലിന്റെ നിർദേശ പ്രകാരം സതീശൻ പാച്ചേനി ആണെന്ന് സുധാകരാ ഗ്രൂപ്പുകാർ ഉറച്ചു വിശ്വസിക്കുന്നത് .മേയർ തിരഞ്ഞെടുപ്പിൽ കൈ കൊണ്ട നിലപാട് കണ്ണൂരിലെ പ്രബല ശക്തിയായ തീയ്യാ സമുദായത്തെ ചോടിപ്പിച്ചത് സതീശൻ പാച്ചേനിക്ക് തിരിച്ചടി ആകും എന്നുറപ്പാണ്
തളിപ്പറമ്പ് ലെ ഒരു ഗ്രാമത്തിൽ ഉള്ള സതീശൻ പാച്ചേനിക്ക് കണ്ണൂരിൽ വ്യക്തി ബന്ധമോ കുടുംബ ബന്ധമോ ഇല്ലാത്തതും വിനയാകുന്നുണ്ട് .ഇതുകൊണ്ട് തന്നെ കണ്ണൂർ സീറ്റിൽ മത്സരിക്കുന്നതും കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുന്നില്ല..എന്നാൽ 40 വർഷമായി കണ്ണൂരിൽ സ്ഥിരസ്ഥമാസക്കാരൻ ആണ് കടന്നപ്പള്ളി രാമചന്ദ്രൻ. ജന്മം കൊണ്ട് അല്ലെങ്കിൽ പോലും കർമം കൊണ്ട് കണ്ണൂർ ടൗൺ കാരൻ തന്നെ ആണ് .കടന്നപ്പള്ളിയുടെ ജനകിയതക്ക് ഉള്ള അംഗീകാരത്തിനു വോട്ടുകൾ വന്നു വീഴും.ഡിസിസി ഓഫിസ്ന്റെ പണി കഴിയാത്തതും അതിലെ ക്രമക്കേടുകളും കണ്ണൂരിലെ കോൺഗ്രലെ തീരാ പ്രശ്നങ്ങളും സതീശൻ പാച്ചേനിക്ക് തിരിച്ചടി ആവുകയാണ്. അതിനാൽ തന്നെ ഇക്കുറിയും സതീശൻ പാച്ചേനിയെ കാത്തിരിക്കുന്നത് കനത്ത തോൽവി തന്നെ ആണ്…