ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്‌നാനിയുടെ നിലപാട്. ഗുജറാത്തില്‍ ഒരു സഖ്യത്തിനൊപ്പവും നില്‍ക്കില്ലെന്ന് ജിഗ്നേഷ് മേവ്‌നാനി പറഞ്ഞു.ഗുജറാത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ വിശാലസഖ്യത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് മേവ്‌നാനിയുടെ പ്രസ്താവന എത്തുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ പൊരുതാന്‍ രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമാകണമെന്നില്ല. ബി.ജെ.പിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇന്നയാള്‍ക്കുവോട്ടു ചെയ്യണമെന്ന് ആരോടും പറയില്ല.
എന്നാല്‍ ഭരണഘടനക്ക് വിരുദ്ധമായി നിലനില്‍ക്കുന്ന ബി.ജെ.പിക്കെതിരെ നില്‍ക്കും. പട്ടിദാര്‍, ദലിത്, കര്‍ഷവിരുദ്ധമായ നിലപാടുകളെടുക്കുന്ന ബി.ജെ.പിക്കെതിരെ നിലനില്‍ക്കും. അഖിലേഷ് ഠാക്കൂറും, ഹാര്‍ദിക്കും, ഞാനും പിന്നെ മറ്റു ചില ട്രേഡ് യൂണിയനുകളും ബി.ജെ.പിക്കെതിരായി നില്‍ക്കുന്നുണ്ട്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി പോരാടാന്‍ എങ്ങനെയെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന ധാരണ മാത്രം മതി. വോട്ടുകള്‍ ഭിന്നിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ബി.ജെ.പിക്ക് നേരെ ഉയര്‍ന്നുവന്ന ഭരണവിരുദ്ധവികാരത്തെ കയ്യിലെടുക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്‌നാനി, പിന്നോക്ക -ദലിത് -ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരെ കോണ്‍ഗ്രസ്സിനൊപ്പം നിര്‍ത്തി വിശാലസഖ്യം രൂപപ്പെടുത്താനായിരുന്നു കോണ്‍ഗ്രസ്സിന്റെ നീക്കം.എന്നാല്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. തുടര്‍ന്നാണ് ജിഗ്നേഷിന്റെ നിലപാട് പുറത്തുവരുന്നത്.