തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു

തിരുവനന്തപുരം:  നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. നാലംഗ സംഘമാണ്  മുഹമ്മദലിയെ ആക്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയറ്റിലും പുറത്തും വെട്ടേറ്റ മുഹമ്മദലി ഗുരുതരാവസ്ഥഥയിൽ ചികിത്സയിലാണ്. ആക്രമണ കാരണം വ്യക്തമല്ല. ഇയാളും അക്രമി സംഘവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന.

കഴിഞ്ഞ മാസം ജില്ലയില്‍ കഠിനംകുളം സ്വദേശി മഹേഷിന് നേരെയും ഗുണ്ടാ ആക്രമണം നടന്നിരുന്നു.

Top