ആ സുന്ദരി വളര്‍ത്തുമകള്‍ അല്ല, ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിതബന്ധമെന്ന് ഭര്‍ത്താവ്, ഇവരുടെ അരുതാത്ത ബന്ധം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്, നിര്‍ണായക വെളിപ്പെടുത്തലുമായി വിശ്വാസ്.ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഹണിപ്രീത് വളര്‍ത്തുമകളല്ലെന്ന് വെളിപ്പെടുത്തല്‍. ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഒരു വിദേശമാധ്യമത്തോട് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നും താന്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട തന്നെ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു.
ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളര്‍ത്തുമകളായി തെരഞ്ഞെടുത്തതെന്നും അച്ഛന്‍-മകള്‍ ബന്ധമല്ല അവര്‍ തമ്മിലെന്നും വിശ്വാസ് ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹണിപ്രീത് 1999ലാണ് വിശ്വാസ് ഗുപ്തയെ വിവാഹം ചെയ്തത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത് സിങ് ഹണിപ്രീത് ഇന്‍സാന്‍ എന്ന് പേരുമാറ്റി. 2011ല്‍ തന്‍റെ ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നല്‍കണമെന്ന് പറഞ്ഞ് വിശ്വാസ് ഗുപ്ത ഗുര്‍മീതിനെതിരെ കേസുകൊടുക്കയും ചെയ്തു.
“പപ്പയുടെ മാലാഖ’ എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. “റോക്ക് സ്റ്റാറായ പപ്പയുടെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിരുചിയുള്ളവള്‍’ എന്നാണ് മുപ്പതുകാരിയായ ഹണിപ്രീത് ട്വിറ്ററില്‍ പരിചയപ്പെടുത്തുന്നത്. നടി, സംവിധായിക, എഡിറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തക എന്നിങ്ങനെ സര്‍വകലാവല്ലഭയാണ് ഹണി. ഗുര്‍മീതിന്റെ “എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്’ എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിയായിരുന്നു. “എം.എസ്.ജി 2 ദ മെസഞ്ചര്‍’, എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്’ എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കുകയും ചെയ്തു. ഗുര്‍മീതിന്റെ പൊതുപരിപാടികളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നത് ഹണിപ്രീതാണ്.
മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ ജയിലിലേക്ക് മാറ്റുമ്പോള്‍ ബാഗുമായി ഹെലികോപ്ടറില്‍ അനുഗമിച്ചതും ഹണിപ്രീത് ആയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്പോഴും “പപ്പ’യെ അനുഗമിക്കാന്‍ ഹണി ശ്രമിച്ചു. എന്നാല്‍ കോടതിയത് നിരസിച്ചു. ഹണിയുടെ വെബ്‌സൈറ്റില്‍ “വിസ്മയമായൊരു പിതാവിന്റെ മഹതിയായ മകള്‍’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.