ക്ലാസിലെത്താത്ത കുട്ടികൾക്കു ആപ്പ് വച്ച് സംസ്ഥാന പോലീസ്, രക്ഷിച്ചത് പതിനായിരക്കണക്കിനു കുരുന്നുകളെ

സ്വന്തം ലേഖകൻ

കൊച്ചി: ക്ലാസ് കട്ട് ചെയ്തു ലഹരിയുടെ വഴിയിലോടുന്ന കൊച്ചു കുട്ടികളെ പാളം തെറ്റിക്കാനുള്ള മുട്ടൻ ആപ്പാണ് അടൂർ സ്വദേശിയായ പ്രതീഷ് മാത്യുവും കൊച്ചി സിറ്റി പൊലീസും ചേർന്നൊരുക്കിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ സിറ്റി പൊലീസ് ക്മ്മിഷണർ എം.പി ദിനേശ് കോട്ടയത്ത് ആരംഭിച്ച ഗുരുകുലം പദ്ധതി അദ്ദേഹം കൊച്ചിയിലേയ്ക്കു പറിച്ചു നടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതീക്ഷ് വിദ്യാർഥിയായിരിക്കെ വർഷങ്ങൾക്കു മുൻപു കോട്ടയം ജില്ലാ പൊലീസിന്റെ ഓഫിസിലെത്തിയത് പൊലീസിനു ഒരു ‘ആപ്പു’മായായിരുന്നു. സംസ്ഥാനത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷനായിരുന്നു പ്രതീഷ് മാത്യുവിന്റെ ലാപ്‌ടോപ്പിലുണ്ടായിരുന്നത്. അന്ന് കോട്ടയം ഡിവൈഎസ്പിയായിരുന്ന വി.അജിത്താണ്, ജില്ലാ പൊലീസ് മേധാവി എം.പി ദിനേശിനെ പരിചയപ്പെടുത്തിയത്. നഗരത്തിലെ ലഹരി സംഘങ്ങളുടെ പിടിയിൽ കുട്ടികൾ പെടുന്നതായി ഒരു കൊലക്കേസ് അന്വേഷണത്തിനിടെയാണ് പൊലീസ് കണ്ടെത്തിയത്.

POLICE EYE -Pradeesh

തുടർന്നു കുട്ടികളെ ലഹരിമാഫിയയുടെ കയ്യിൽ നിന്നും രക്ഷപെടുത്താനുള്ള നടപടികൾ പൊലീസ് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ആപ്ലിക്കേഷൻ നിർമിച്ചു നൽകാൻ ജില്ലാ പൊലീസ് മേധാവി പ്രതീക്ഷിനോടു ആവശ്യപ്പെടുകയായിരുന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പൊലീസും ജില്ലാ പഞ്ചായത്തും ചേർന്നു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതോടെ സംഗതി ക്ലിക്ക്ഡ്. ക്ലാസിലെത്താതെ മുങ്ങുന്ന കുട്ടികളുടെ മാതാപിതാക്കളുടെ മൊബൈലിൽ സന്ദേശം എത്തുന്ന രീതിയിലായിരുന്നു പ്രതീക്ഷ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരുന്നത്.dysp
എറണാകുളം സിറ്റി പൊലീസ് കമ്മിഷണറായി എം.പി ദിനേശ് എത്തിയതോടെ ഗുരുകുലം പദ്ധതി സ്റ്റുഡന്റ് കെയർ പ്രോജക്ട് എന്ന പേരിൽ കൊച്ചിയിലേയ്ക്കും പറിച്ചു നട്ടു. ഇവിടെയും പ്രതീഷ് തന്നെയാണ് ആപ്ലിക്കേഷൻ തയ്യാറാക്കാൻ എത്തിയത്. തുടർന്നു ഗുരുകുലം എന്ന പേരിൽ പ്രതീ്ഷ് തയ്യാറാക്കിയ സോഫ്റ്റ് വെയർ പ്രകാരം മട്ടാഞ്ചേരി സബ് ഡിവിഷനിലെ 69 വിദ്യാലയങ്ങളിലും, എറണാകുളം സബ്ഡിവിഷനിലെ 67 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൃക്കാക്കര സബ് ഡിവിഷനിലെ 200 സ്‌കൂളുകളിലും പദ്ധതിയ്ക്കു തുടക്കമിട്ടിട്ടുണ്ട്. കൊല്ലത്തും സമാന രീതിയിലുള്ള പ്രോജക്ടിന്റെ പണിപ്പുരയിലാണ് പ്രതീഷ് മാത്യു. ഡെയ്‌ലി ഇൻഡ്യൻ ഹെറാൾഡിന്റെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ കൂടിയാണ് പ്രതീഷ് മാത്യു.

Top