പെയിന്റിംങ് വർക്ക്‌ഷോപ്പിൽ കഞ്ചാവ് കച്ചവടം: നിരന്തരം കാറിലും ബൈക്കിലും എത്തി കഞ്ചാവ് വാങ്ങുന്നത് യുവാക്കൾ; എരുമേലി സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ

എരുമേലി: പെയിന്റിംങ് വർക്ക്‌ഷോപ്പിന്റെ മറവിൽ രണ്ടു കിലോ കഞ്ചാവ് കൈവശം വച്ച് കച്ചവടം ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ.

പെയിന്റിങ്ങ് വർക്ക്‌ഷോപ്പിന്റെയും, സർവീസ് സ്റ്റേഷന്റെയും മറവിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിറ്റഴിച്ചുവന്ന എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹി(40)മിനെയാണ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാൾ തമിഴ്‌നാട് കമ്പം ഭാഗത്തുനിന്നും കഞ്ചാവ് എത്തിച്ചശേഷം 500 1000 രൂപ നിരക്കിൽ സർവീസ് സ്റ്റേഷന്റെ മറവിൽ യുവാക്കൾക്കിടയിൽ ചെറു പൊതികളാക്കി കഞ്ചാവ് വിറ്റ് വരുന്നതായി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം റെയിഡ് നടത്തിയത്.

കാറുകളിലും ബൈക്കുകളിലും സർവീസ് ചെയ്യാൻ എന്ന വ്യാജേനെ ധാരാളം യുവാക്കൾ ഇവിടെ എത്തിയ ശേഷം കഞ്ചാവ് വാങ്ങുകയാണ്പതിവ്. ഇയാളിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

റെയ്ഡിന് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള, എരുമേലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൻഷാദ് ബി. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രവെന്റിവ് ഓഫീസർ ഫിലിപ്പ് തോമസ്, സുരേഷ് കുമാർ കെ എൻ, അസീസ് എം, എന്നിവരും സിവിൽ എക്‌സൈസ് ഓഫീസർമാരായ നൗഫൽ കരീം , വിശാഖ് കെ.വി(ഇരാറ്റുപേട്ട റേഞ്ച് )
എരുമേലി എക്‌സൈസ് റേഞ്ച് പ്രവെന്റിവ് ഓഫീസർ സി ആർ രമേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സമീർ, രവിശങ്കർ, പ്രശോഭ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിബി ഇ.ഐ എന്നിവർ പങ്കെടുത്തു.

Top