മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കി; പഞ്ചായത്തുകള്‍ക്കെതിരെ നടപടി എടുത്ത് ഹരിയാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകള്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ നടപടി തുടങ്ങി .3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സര്‍പഞ്ചുമാര്‍ക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘര്‍ഷമുണ്ടായതിന് പിന്നാലെ അന്‍പതിലധികം പഞ്ചായത്തുകളാണ് യോഗം ചേര്‍ന്ന് മുസ്ലീംങ്ങളെ ബഹിഷ്‌കരിക്കണമെന്ന പ്രമേയം പാസാക്കിയത്.നിയമവിരുദ്ദമായ ആഹ്വാനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന മന്ത്രി ദേവേന്ദ സിംഗ് ബബ്ലി വ്യക്തമാക്കി.

ഹരിയാന സംഘര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്എസും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് നടപ്പാക്കിയ പദ്ദതിയെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎമ്മിന്റെ നാലംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസിന്റെ വര്‍ഗീയവല്‍കരണത്തിന്റെ ഫലമാണ് ഹരിയാനയില്‍ കണ്ടതെന്നും, സര്‍ക്കാര്‍ കൂട്ടുനിന്ന കലാപമാണിതെന്നും എംപിമാര്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top