കേസുണ്ടെന്ന കാരണത്താൽ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാൻ സാധിക്കില്ല ; മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. കേസുണ്ടെന്ന കാരണത്താൽ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ പുതിയ ഉത്തരവ്. അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുണ്ടന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും
ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

Top