എട്ടാം ക്ലാസുകാരന്‍ വിദ്യാഭ്യാസ മന്ത്രി: ന്യായീകരിച്ച് മുഖ്യമന്ത്രി കുമാരസ്വാമി

ബാംഗലൂരു: പുതിയ വിവാദത്തിന് തിരികൊളുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജിടി ദേവഗൗഡയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇതു ചൂണ്ടികാട്ടിയപ്പോള്‍ എട്ടാം ക്ലാസുകാരനെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ തെറ്റില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്.

‘ഞാനെത്ര വരെ പഠിച്ചു. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയാണ്, ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണ്. കുമാര സ്വാമി പറഞ്ഞു.

ചിലര്‍ക്ക് പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണ്. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട് ചില പ്രത്യേക വകുപ്പുകള്‍ ആവശ്യപ്പെടുന്നതും സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ ഇതിനെതിരെ നിശബ്ദമായിരിക്കുന്നതിനെ ബിജെപി വിമര്‍ശിച്ചു. കര്‍ണ്ണാടക രാഷ്ട്രീയം കുറച്ചു ദിവസങ്ങളായി പുകയുകയാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകളാണ് എം എല്‍ എ മാരുടെ ഭാഗത്തു നിന്നും ഉള്ളത്.

Top