ന്യൂഡല്‍ഹി:ബീഹാര്‍ തെരഞ്ഞെടുപ്പ് എല്ലാ തെരഞ്ഞെടുപ്പു ചരിത്രവും മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കൂറ്റന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷത്തോട്, കോണ്‍ഗ്രസിനോടും ആര്‍ജെഡിയോടും മോദി പറഞ്ഞു: ‘നിങ്ങള്‍ തിരിച്ചുവരില്ല. ബീഹാര്‍ ജനതയ്ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവര്‍ക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണ്.’
ബീഹര്‍ ജനത വികസിത ബീഹാറിന് വോട്ടുചെയ്തു, സമൃദ്ധിയുള്ള ബീഹാറിന് വോട്ടുചെയ്തു.എല്ലാ ചരിത്രവും ഭേദിച്ചു. എന്‍ഡിഎക്ക് പ്രചണ്ഡ വിജയം ചോദിച്ചു. ബീഹാര്‍ ജനത ആ ആഗ്രഹം സാധിച്ചു. 210 സീറ്റ് നല്‍കി. ഏറ്റവും വലിയ വിജയം.
എന്‍ഡിഎയുടെ സകല കക്ഷികള്‍ക്കും വേണ്ടി ബീഹാറിയെ മഹാജനതയ്ക്കുമുന്നില്‍ നമസ്‌കരിക്കുന്നു. ലോക് നായക് ജയപ്രകാശ് നാരായണ്‍ജിക്കും ഭാരത് രത്ന കര്‍പ്പൂരി ഠാക്കൂറിനും മുന്നില്‍ നമിക്കുന്നു.ബീഹാറില്‍ ചിലര്‍ ‘മൈ’എന്ന ഫോര്‍മുലയിലാണ് ഭരിച്ചത്. അത് അവര്‍ക്ക് ‘സ്വന്തം കാര്യം’ എന്ന അര്‍ത്ഥത്തിലായിരുന്നു. ഞങ്ങള്‍ അതേ ‘മൈ’ യുടെ അര്‍ത്ഥവും സങ്കല്‍പ്പവും മാറ്റി. ഇംഗ്ലീഷിലെ ‘മൈ’യുടെ ‘എം’ മഹിള എന്നും ‘വൈ’ യുവജനങ്ങള്‍ എന്നും ആക്കി മാറ്റി.
ഈ വിജയം എന്‍ഡിഎയുടേതല്ല. ഭാരത ജനതയുടെ വിജയമാണ്. കുറച്ചുകാലമായി തെരഞ്ഞെടുപ്പിലെ വന്‍ ജനപങ്കാളിത്തം തെരഞ്ഞെടുപ്പുകമ്മീഷന്റെ വിജയംകൂടിയാണ്.
നക്സല്‍ ബാധിതമായ കാലത്ത് രാജ്യത്ത് ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ബീഹാറില്‍ വൈകിട്ട് മൂന്നു മണി കഴിഞ്ഞാല്‍ വോട്ടുചെയ്യാന്‍ പറ്റില്ലായിരുന്നു. ഇപ്പോള്‍ ഒരു തടസവുമില്ലാതെ ബീഹാറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു രേഖപ്പെടുത്തല്‍ നടത്തി. റീ പോളിങ് പോലും ഉണ്ടായില്ല.
ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. 1990 ല്‍ 1500 സ്ഥലത്താണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്. ഇത്തവണ ഒരിടത്തും തെരഞ്ഞെടുപ്പുണ്ടായില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍, ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ സേനയ്ക്കും ജനങ്ങള്‍ക്കും നന്ദി പറയുന്നു.


