പത്രം ആരോഗ്യത്തിനു ഹാനികരം

ഹെൽത്ത് ഡെസ്‌ക്

ന്യൂഡൽഹി: ഭക്ഷണം പത്രക്കടലാസിൽ പൊതിയുന്നതിനെ വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം മാസങ്ങൾക്കു മുൻപാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, നമ്മുടെ നാട്ടിലൊക്കെ ഇപ്പോഴും എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിഞ്ഞു നൽകാറുണ്ട്. ഭക്ഷണസാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞു നൽകിയാൽ എന്തു സംഭവിക്കുമെന്ന് നോക്കാം. പേപ്പറിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത്, നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. അത്യന്തം അപകടകരമായ രാസവസ്തുക്കൾകൊണ്ടാണ് അച്ചടി മഷി നിർമ്മിച്ചിരിക്കുന്നത്. എണ്ണയുള്ള ഭക്ഷണസാധനങ്ങൾ പേപ്പർകൊണ്ട് പൊതിയുമ്പോൾ, ഈ മഷി, അവയിൽ കലരുന്നു. വിഷകരമായ പദാർത്ഥങ്ങൾ ശരീരത്തിനുള്ളിൽ എത്തുമ്പോൾ ക്യാൻസർ ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകും. ദഹനപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകും. പ്രായമായവരിലും കുട്ടികളിലും മറ്റുള്ളവരെ അപേക്ഷിച്ച് അപകടാവസ്ഥ കൂടുതലായിരിക്കും. ഏതായാലും ഇനി എണ്ണ പലഹാരങ്ങളും മറ്റും വാങ്ങുമ്പോൾ, പത്ര കടലാസുകൊണ്ട് പൊതിഞ്ഞു തരികയാണെങ്കിൽ, കടക്കാരോട് കാര്യം പറയുക. ഇത് നിയമ നടപടി ക്ഷണിച്ചുവരുത്താവുന്ന കുറ്റമാണെന്നും അവരോട് പറയണം. നിങ്ങളുടെ ശ്രദ്ധയിൽ ആരെങ്കിലും പത്ര കടലാസിൽ പൊതിഞ്ഞ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരികയാണെങ്കിൽ അവരെ കാര്യം പറഞ്ഞു മനസിലാക്കാൻ മറക്കില്ലല്ലോ അല്ലേ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top