ഈ ഭക്ഷണങ്ങൾ ഗർഭിണിയാകാൻ സഹായിക്കും; വന്ധ്യതയൊഴിവാക്കാനുള്ള ഭക്ഷണങ്ങൾ ഇവ

ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ആശ്വാസമാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെ ഗർഭിണിയാകാനുള്ള സാധ്യതകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വന്ധ്യതാ പ്രശ്‌നങ്ങൾ ഏറിവരുന്ന ഇക്കാലത്ത് ഗർഭധാരണം ചിലർക്കെങ്കിലും വെല്ലുവിളിയായി മാറുന്നുണ്ട്. മാറിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവുമൊക്കെ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ദമ്പതിമാർ ബന്ധപ്പെട്ടതുകൊണ്ടു മാത്രം ഗർഭധാരണം സംഭവിക്കണമെന്നില്ല. എന്നാൽ നമ്മുടെ ഭക്ഷണശീലം ആരോഗ്യകരമാക്കിയാൽത്തന്നെ ഒരുപരിധി വരെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാം. ഇവിടെയിതാ, ഗർഭധാരണത്തിന് സഹായിക്കുന്നതിന് കഴിക്കേണ്ട 5 കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
1, പ്രോട്ടീൻ ഭക്ഷണം കൂടുതൽ കഴിക്കാം
ഗർഭധാരണത്തിനായി ശ്രമിക്കുന്ന സമയത്ത് പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണം കൂടുതലായി കഴിക്കണം. മുട്ട, മൽസ്യം, വൈറ്റ് മീറ്റ്(ചിക്കൻ, താറാവ്) എന്നിവയിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്.
2, മൽസ്യം
നേരത്തെ പറഞ്ഞതുപോലെ മൽസ്യത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല, മൽസ്യത്തിൽ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഗർഭധാരണത്തെ സഹായിക്കുന്ന ഘടകമാണ്. മൽസ്യം ഇഷ്ടമില്ലാത്തവരാണെങ്കിൽ മീൻഗുളിക കഴിച്ചാലും ശരീരത്തിന് ആവശ്യത്തിന് ഒമേഗ ത്രീ ഫാറ്റി ആസിഡ് ലഭിക്കും.
3, പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ എല്ലാത്തരും ജീവകങ്ങളും ഉൾപ്പടെ ധാരാളം പോഷകം ലഭിക്കും. കാൽസ്യം, പൊട്ടാസ്യം മുതലായ ധാതുക്കളും ധാരാളമായി ലഭിക്കും. ഇതൊക്കെ ഗർഭധാരണത്തിന് സഹായിക്കുന്നവയാണ്. ഇതുമാത്രമല്ല, ഗർഭധാരണം നടന്നാൽ, ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകങ്ങൾ സഹായിക്കും.
4, പാലും പാൽ ഉൽപന്നങ്ങളും!
കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ള പാലും പാൽ ഉൽപന്നങ്ങളും ഗർഭധാരണത്തെ സഹായിക്കുന്നവയാണ്.
5, ഫോളിക് ആസിഡ്
ധാന്യങ്ങൾ, സിട്രസ് പഴങ്ങൾ(ഓറഞ്ച്, നാരങ്ങ) എന്നിവയിൽ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ഗർഭധാരണത്തിനും ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉത്തമമായ ഘടകമാണ്. ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് ഒരു വർഷം മുമ്പേ ഫോളിക് ആസിഡ് കഴിച്ചുതുടങ്ങിയാൽ ഏറെ പ്രയോജനം ചെയ്യും.
Top