സംസ്ഥാനത്ത് ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറിൽ 12 മുതൽ 20 സെന്റീമീറ്റർ വരെ കനത്ത മഴ പെയ്യും. ഞായറാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറിനുള്ളിൽ ഏഴുമുതൽ 11 സെന്റീമീറ്റർ വരെയുള്ള മഴ പെയ്യുമെന്നാണ് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ പാത്തി ശക്തമായി അഞ്ചുനാൾകൂടി ഇപ്പോഴത്തെ സ്ഥിതിയിൽ തുട രും. അതിനാൽ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് അറിയിച്ചു. ന്യൂനമർദ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ മഴ കൂടുമെന്നും വിലയിരുത്തുന്നു.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച റെഡ് അല ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 20 സെന്റീമീറ്ററിൽ അധികം മഴ പെയ്യാൻ സാധ്യത പ്രവചിച്ച ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള തീരത്തും കർണാടക, ലക്ഷ ദ്വീപ് തീരത്തും കാറ്റിന്റെ വേഗത 40 മുതൽ 50 കിലോമീറ്റർവരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.