ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാൻ ശ്രമിച്ച സിപിഎമ്മിനു തിരിച്ചടി; ഭരണം നിലനിർത്താൻ ബിജെപിയുമായി രഹസ്യബാന്ധവത്തിനു സിപിഎം

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: ഗെയിൽ പാചക വാതക പൈപ്പ് ലൈൻ പദ്ധതിയിൽ പ്രസ്താവനയുമായി രംഗത്തിറങ്ങിയ സിപിഎമ്മിനു വൻ തിരിച്ചടി. ന്യൂനപക്ഷ സമുദായത്തെ ഒപ്പം നിർത്തണമെന്ന ലക്ഷ്യവുമായി രംഗത്തിറങ്ങിയിരിക്കുന്ന സിപിഎമ്മാണ് ഗെയിൽ സമരത്തിലെ ഏഴാം നൂറ്റാണ്ട് പരാമർശവുമായി മുസ്ലീം സമുദായത്തെ ഏറെ വെറുപ്പിച്ചിരിക്കുന്നത്. വിവിധ മുസ്ലീം പണ്ഠിതൻമാർ അടക്കമുള്ളവർ രംഗത്തെത്തിയതോടെ അടുത്ത തവണ ഭരണം പിടിക്കാൻ ബിജെപിയുമായി രഹസ്യബാന്ധവത്തിനു തയ്യാറെടുക്കുകയാണ് സിപിഎം. ഏഴാം നൂറ്റാണ്ട് പരാമർശവും ഗെയിൽ സമരത്തോടുളള നിലപാടുമാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന എപി സുന്നി വിഭാഗം സിപിഎം നിലപാടിനെതിരെ രംഗത്തെത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി ജോർജ്ജ് എം തോമസിന്റെ വിജയത്തിൽ എപി സുന്നി വിഭാഗത്തിന്റെ പിന്തുണ നിർണ്ണായകമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോൽ ഗെയിൽ വിരുദ്ധ സമരം കത്തി നിൽക്കുന്ന കാരശേരി പഞ്ചായത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് പോലും ജോർജ്ജ് എം തോമസ് പദ്ധതി നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകിയരുന്നതായി പ്രദേശവാസികൾ പറയുന്നു.  ഗെയിൽ സമരത്തിനു പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളാണെന്ന സിപിഎം നിലപാട് ഇവിടുത്തെ പാർട്ടി അണികൾക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗെയിൽ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത രൂപത്തിലുളളതാണെന്ന പ്രസ്താവന വന്നത്.

കൊടുവളളിയിലെ കോടിയേരിയുടെ വിവാദ കാർ യാത്രയോടെ വെട്ടിലായ കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന് കൂടുതൽ പ്രതിസന്ധിയാണ് ഗെയിൽ  സമരം സൃഷ്ടിക്കുന്നത്.

Top