നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി നടപടിയ്‌ക്കെതിരെ പ്രോസിക്യൂഷൻ ഹർജി ഇന്ന്; കേസ് ഹൈക്കോടതി പരിഗണിക്കുക ഉച്ചയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45 നാണ് ഹർജിയിൽ വാദം കേൾക്കുക. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.

കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു.ഈ സാഹചര്യം കോടതി പരിശോധിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ 6മാസം നിർത്തി വെക്കണം ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

Top