തേന്‍ എത്തിക്കുന്നത് റബ്ബര്‍ പാലില്‍ ഒഴിക്കുന്ന ഫോമിക് ആസിഡിന്റെ കണ്ടെയ്‌നറില്‍; ശബരിമലയില്‍ ഗുരുതര വീഴ്ച

പത്തനംതിട്ട: ശബരിമലയില്‍ അഭിഷേകത്തിനടക്കം ഉപയോഗിക്കുന്ന തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് നിറച്ചിരുന്ന കണ്ടെയ്‌നറുകളിലാണ് സന്നിധാനത്തേക്ക് തേന്‍ എത്തിച്ചിരുന്നതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. റബ്ബര്‍ പാല്‍ ഉറഞ്ഞു കട്ടിയാകാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഫോമിക് ആസിഡ്. ഇവ ശരീരത്തിനുള്ളില്‍ എത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

അഷ്ടാഭിഷേക പൂജകള്‍ക്കും വഴിപാടിനുമായാണ് പ്രധാനമായും തേന്‍ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമായ റെയ്ഡ്‌കോയാണ് തേന്‍ വിതരണം ചെയ്യാന്‍ കരാര്‍ എടുത്തിരുന്നത്. കഴിഞ്ഞാഴ്ച സന്നിധാനത്ത് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഫോമിക് ആസിഡ് കണ്ടെയ്‌നറുകളില്‍ തേന്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പമ്പയിലും സന്നിധാനത്തുമായി രണ്ട് ഭക്ഷ്യസുരക്ഷാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പയില്‍ എത്തുന്ന വസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടണം എന്നാണ് ചട്ടം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് കെമിക്കല്‍ നിറയ്ക്കുന്ന കണ്ടെയ്‌നറുകളിലെ ഭക്ഷ്യവസ്തു സന്നിധാനത്ത് എത്തിയത്. തേനില്‍ ഫോമിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പഴയ സ്റ്റോക്കാണ് നിലവില്‍ ഉപയോഗിക്കുന്നത്. പമ്പയിലെ ലാബ് റിസര്‍ച്ച് ഓഫീസറോട് ദേവസ്വം വിജിലന്‍സ് വിശദീകരണം തേടിയിട്ടുണ്ട്.

 

Top