അവരുടെ രാവുകളില്‍ ഹണിറോസും ആസിഫ് അലിയും ഒന്നിക്കുന്നു

അവരുടെ രാവുകളില്‍ ഹണി റോസ് ആസിഫ് അലിയുടെ നായികയാകുന്നു. ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ അവരുടെ രാവുകളിലാണ് ഇരുവരും ഒന്നിക്കുന്നത്.

മുഴുനീള ഫാമിലി ഹ്യൂമര്‍ എന്റര്‍ടെയിനറാണ് ചിത്രം. ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ലെന, മുകേഷ് നെടുമുടി വേണു എന്നിവരും താരനിരയിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ ഈണം പകരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോസായിട്ടാണ് ഹണി റോസ് എത്തുന്നത്. കഠിനാധ്വാനത്തിലൂടെ ഉയരങ്ങളില്‍ എത്താന്‍ ശ്രമിക്കുന്ന, അലസതയും അലസരെയും തീരെ ഇഷ്ടമല്ലാത്ത ഒരു കഥാപാത്രമാണ് ഹണി റോസിന്റേത്. ജോലിസ്ഥലത്തെ മടിയനായ കീഴ്‌ജോലിക്കാരനാണ് ഉണ്ണിമുകുന്ദന്‍. ഉണ്ണിമുകുന്ദനെ നന്നാക്കിയെടുക്കാന്‍ ഹണിറോസ് നടത്തുന്ന രസകരമായ മൂഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

honey-rose-and-asif-ali-in-avarude-raavukal_54

Top