പത്ത് വര്‍ഷം നീണ്ട നിരന്തര ചുമക്ക് പരിഹാരം തേടിയ വീട്ടമ്മ; ഡോക്ടര്‍മാര്‍ കണ്ടെടുത്തത് ഞെട്ടിക്കുന്ന വസ്തു

നിരന്തരം ചുമ മൂലം പ്രയാസം നേരിട്ടുരുന്ന വീട്ടമ്മ. കഴിഞ്ഞ പത്ത് വര്‍ഷമായി ഇടവിടാതെ ചുമക്കുകയായിരുന്നു കോഴിക്കോട്ട് സ്വദേശിനി. ശ്വാസനാലിയില്‍ തുടര്‍ച്ചയായി ഇന്‍ഫെക്ഷനും പതിവായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല.

രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയോടുള്ള ഭയം കാരണം ഓപ്പറേഷന് ഇവര്‍ തയ്യാറായില്ല. ഒടുവില്‍ ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങി. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സംഘം ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ പിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്. കമ്മലിന്റെ പിരി ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.

Top