യു എ ഇയെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് വന്ന രണ്ട് മിസൈലുകള്‍ തകര്‍ത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം.
ഇത് വരെ ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 17ന് അബൂദബിയിലെ വ്യാവസായിക മേഖലയെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചിരുന്നു. എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചായിരുന്നു മരണം. ജനുവരി 17 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും മുസഫ ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപത്തുമാണ് ഹൂതികൾ ആക്രമണം നടത്തിയത്.
ഈ ആക്രമണത്തിന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കെതിരായ ആക്രമണവും ശക്തമാക്കിയിരുന്നു. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ രംഗത്തെത്തിയിരുന്നു. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തെ ‘നിന്ദ്യമായ ഭീകരാക്രമണങ്ങൾ’ എന്നാണ് യുഎൻ കൗൺസിൽ പറഞ്ഞത്.